യുവമോർച്ച പ്രതിഷേധിച്ചു

ആലക്കോട്: മേരിമാത കോളജ് കാമ്പസിൽ സമാധാനാന്തരീക്ഷം തകർക്കുന്ന കെ.എസ്.യു, എസ്.എഫ്.െഎ പ്രവർത്തകരെ സമൂഹത്തിൽനിന്ന് ഒറ്റപ്പെടുത്തണമെന്നും ഡി.സി.സി ജനറൽ സെക്രട്ടറി ബിജു പുളിയംതൊട്ടിയിലിനെ അറസ്റ്റ് ചെയ്യണമെന്നും യുവമോർച്ച ഇരിക്കൂർ മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. പ്രസിഡൻറ് എം.ജി. ജയേഷ് അധ്യക്ഷത വഹിച്ചു. എ.എൻ. അഖിൽ, വിജിത്ത് പെരുനിലം എന്നിവർ സംസാരിച്ചു. ഹരിത കർമസേന ഫ്ലാഗ് ഒാഫ് ചെയ്തു ആലക്കോട്: ഉദയഗിരി പഞ്ചായത്തിൽ ഹരിത കേരളം പദ്ധതിയുടെ ഭാഗമായി രൂപവത്കരിച്ച ഹരിത കർമസേനയുടെ ഫ്ലാഗ് ഒാഫും എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നത വിജയം നേടിയവർക്കുള്ള അനുമോദനവും നടന്നു. സമ്മേളനം കെ.സി. ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് പ്രസിഡൻറ് മിനി മാത്യു അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വൈസ് പ്രസിഡൻറ് സിജോ തുണ്ടിയിൽ, തോമസ് വെക്കത്താനം,സരിത മാത്യു, ബീന സുരേഷ്, ജോസഫ് വട്ടക്കൊട്ടയിൽ, ഡെയ്സി ചെറിയാൻ, മോഹനൻ ആലയിൽതാഴെ, ജോസി സക്കറിയാസ്, വി.ഒമാരായ എ.ആർ. പ്രദീപ്, മുഹമ്മദ് ബഷീർ, പി.പി. പ്രസാദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.