മലയോരം ഉരുൾപൊട്ടൽ ഭീതിയിൽ

കേളകം: കനത്ത മഴ തുടരുമ്പോൾ കേളകം, കൊട്ടിയൂർ, ആറളം, അയ്യംകുന്ന് പഞ്ചായത്തുകളിലെ മലയോര പ്രദേശങ്ങൾ ഉരുൾപൊട്ടൽ ഭീതിയിലായി. മേഖലയിലെ പുഴകളിൽ ജലവിതാനം ഉയർന്നു. കൊട്ടിയൂർ- വയനാട്, നിടുംപൊയിൽ-വയനാട് ചുരം റോഡുകളിൽ മണ്ണിടിച്ചിൽ ഭീഷണിയുള്ളതിനാൽ ജാഗ്രത വേണമെന്ന് അധികൃതർ അറിയിച്ചു. ചീങ്കണ്ണി, കക്കുവ, ബാവലി പുഴകളും തോടുകളും കരകവിഞ്ഞൊഴുകുകയാണ്. പുഴയോരങ്ങളിലെ കൃഷിയിടങ്ങളും വെള്ളത്തിലായി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.