കൂത്തുപറമ്പ്: മൊകേരി പഞ്ചായത്തിൽ നിർമിച്ച വാതകശ്മശാനം പ്രവർത്തന സജ്ജമായി. 80 ലക്ഷത്തോളം രൂപ ചെലവിൽ നവോദയ കുന്നിൻമുകളിൽ മൊകേരി പഞ്ചായത്ത് വിലയ്ക്ക് വാങ്ങിയ സ്ഥലത്താണ് ശ്മശാനം സ്ഥാപിച്ചത്. 75 സെേൻറാളം സ്ഥലത്ത് ആകർഷകമായ കെട്ടിടത്തിൽ ആധുനികസംവിധാനങ്ങളോടെയാണ് ശ്മശാനം നിർമിച്ചത്. 300 അടിയോളം ഉയരമുള്ള പുകക്കുഴലാണ് പ്രത്യേകത. ഒന്നരമണിക്കൂർ കൊണ്ട് മൃതദേഹങ്ങൾ ദഹിപ്പിക്കാൻ പറ്റുന്നതരത്തിലുള്ള ബർണറാണ് സ്ഥാപിച്ചത്. ബർണറിൽനിന്നുള്ള പുക വെള്ളത്തിലൂടെ കടത്തിവിട്ട് മണമില്ലാതാക്കിയാണ് പുറത്തേക്ക് വിടുക. എട്ട് പാചകവാതക സിലിണ്ടറുകളാണ് മൃതദേഹം ദഹിപ്പിക്കുന്നതിന് വേണ്ടി ഒരേസമയം ഉപയോഗിക്കുക. ആവശ്യത്തിന് വെള്ളം ലഭിക്കുന്നതിന് 80,000 ലിറ്റർ ശേഷിയുള്ള മഴവെള്ള സംഭരണിയും പ്രത്യേകമായി നിർമിച്ചിട്ടുണ്ട്. കർമങ്ങൾ ചെയ്യുന്നവരുടെ സൗകര്യത്തിന് വേണ്ടി ശുചിത്വമുറിയും നിർമിച്ചിട്ടുണ്ട്. ജില്ല പഞ്ചായത്ത്, പാനൂർ ബ്ലോക്ക് പഞ്ചായത്ത് എന്നിവയുടെ സഹായത്തോടെയാണ് ശ്മശാനം നിർമിച്ചത്. ട്രയൽ റൺ കഴിഞ്ഞദിവസം നടന്നിരുന്നു. ഈമാസം അവസാനത്തോടെ ഉദ്ഘാടനം ചെയ്യാനുള്ള നടപടികൾ നടന്നുവരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.