ഇരിക്കൂർ: വിദ്യാഭ്യാസ വകുപ്പിലെ അധ്യാപകദ്രോഹ നടപടികൾ അവസാനിപ്പിക്കുക, അധ്യാപക നിയമനങ്ങൾ അംഗീകരിച്ച് ശമ്പളം നൽകുക തുടങ്ങി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് കെ.പി.എസ്.ടി.എ ഉപജില്ല കമ്മിറ്റി ആഭിമുഖ്യത്തിൽ ഇരിക്കൂർ എ.ഇ.ഒ ഓഫിസ് ധർണ നടത്തി. ബസ് സ്റ്റാൻഡിൽനിന്ന് പ്രവർത്തകർ പ്രകടനമായെത്തിയാണ് ധർണ തുടങ്ങിയത്. ഡി.സി.സി വൈസ് പ്രസിഡൻറ് മുഹമ്മദ് ബ്ലാത്തൂർ ഉദ്ഘാടനം ചെയ്തു. ഉപജില്ല പ്രസിഡൻറ് ആർ.കെ. കൃഷ്ണൻ അധ്യക്ഷത വഹിച്ചു. സംസ്ഥാന സമിതി അംഗം കെ.വി. കുഞ്ഞിരാമൻ മാസ്റ്റർ, പി.കെ. മോഹനൻ മാസ്റ്റർ, എം. ദിനേശൻ മാസ്റ്റർ, എൻ.കെ.എ. ലത്തീഫ്, വി.കെ. വിജയകുമാർ, കെ. ദാക്ഷായണി ടീച്ചർ, കെ.വി. മധുസൂദനൻ, കെ. മാധവൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. ഉപജില്ല സെക്രട്ടറി സിബി കെ. സൈമൺ സ്വാഗതവും സി.കെ. മുസ്തഫ മാസ്റ്റർ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.