ഇരിക്കൂർ പുഴ നിറഞ്ഞൊഴുകുന്നു; താഴ്ന്ന റോഡുകളും പാലങ്ങളും വെള്ളത്തിൽ

ഇരിക്കൂർ: മഴ വീണ്ടും കനത്തതോടെ ഇരിക്കൂർ പുഴ നിറഞ്ഞൊഴുകുന്നു. താഴ്ന്ന പ്രദേശങ്ങളും പുഴയോര റോഡുകളും തോടുകളും ചെറിയപാലങ്ങളും വെള്ളത്തിനടിയിലായി. പട്ടുവം വാണീവിലാസം എ.എൽ.പി സ്കൂൾ റോഡ്, പൂഞ്ഞിടുക്ക് നിടുവള്ളൂർ പുഴക്കര റോഡ്, ആയിപ്പുഴ തീരദേശ റോഡ്, നിടുകുളം, കുയിലൂർ റോഡ്, ഡയനാമോസ് എ.എം.ഐ സ്കൂൾ റോഡ് എന്നിവ വെള്ളത്തിൽ മുങ്ങി. ഡയനാമോസ് ഗ്രൗണ്ടിനു സമീപത്തെ പാലം, ആയിപ്പുഴ മദ്റസ പാലം സൈറ്റ് റോഡിലെ മിനി പാലം എന്നിവയും വെള്ളത്തിലായി. ഡയനാമോസ് ഗ്രൗണ്ട് മില്ല്, നിലാമുറ്റം, കുട്ടാവ്, ചേടിച്ചേരി, ചൂളിയാട് തോടുകളും കോളോട്‌, ചേടിച്ചേരി കോട്ടവയൽ, ചൂളിയാട് വയൽ, അടുവാപ്പുറം വയൽ, കൊടോളിപ്രം, നിടുകുളം എന്നിവിടങ്ങളിലെ വയലുകളുമെല്ലാം വെള്ളത്തിൽ മുങ്ങിക്കിടക്കുകയാണ്. നെല്ല്, നേന്ത്രവാഴ, കപ്പ, ചേന, മറ്റ് പച്ചക്കറി കൃഷികൾ എന്നിവ വെള്ളത്തിൽ മുങ്ങി. നിരവധി വീടുകളും വ്യാപാര സ്ഥാപനങ്ങളും വെള്ളപ്പൊക്ക ഭീഷണിയിലായി. ഇരിട്ടി-തളിപ്പറമ്പ് സംസ്ഥാനപാതയിൽ നിരവധി സ്ഥലങ്ങളിൽ വെള്ളം കയറിയിട്ടുണ്ട്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.