കളംപാട്ടിെൻറ കൗതുകത്തിൽ കുട്ടികൾ

കേളകം: ക്ഷേത്രാചാരകലയായ കളംപാട്ട് തുറന്ന വേദിയിൽ അവതരിപ്പിച്ചപ്പോൾ കാഴ്ചക്കാരായ കുട്ടികൾക്ക് കൗതുകം. കേളകം സ​െൻറ് തോമസ് ഹയർ സെക്കൻഡറി സ്‌കൂൾ വിദ്യാരംഗം കലാസാഹിത്യവേദി ഇരിട്ടി ഉപജില്ലതല ഉദ്ഘാടനത്തോടനുബന്ധിച്ചാണ് കളംപാട്ട് ചിത്രകാരനായ കടന്നമണ്ണ ശ്രീനിവാസ‍​െൻറ നേതൃത്വത്തിൽ കളംപാട്ട് ശിൽപശാല സംഘടിപ്പിച്ചത്. സ്‌കൂളുകൾ, കോളജുകൾ എന്നിവ കേന്ദ്രീകരിച്ചാണ് ശ്രീനിവാസൻ ശിൽപശാല നടത്തുന്നത്. അരിപ്പൊടി, ഉമിക്കരി, മഞ്ഞൾപ്പൊടി, ഇലകൾ എന്നിവയാണ് കളംപാട്ടിന് ഉപയോഗിക്കുന്നത്. കളമെഴുത്തി​െൻറ സാങ്കേതിക വശങ്ങളെക്കുറിച്ചും മിത്തുകളെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. കളമെഴുത്തിനുശേഷം കളംപാട്ട് അവതരിപ്പിച്ചു. പഞ്ചായത്ത് പ്രസിഡൻറ് മൈഥിലി രമണൻ ശിൽപശാല ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡൻറ് എസ്.ടി. രാജേന്ദ്രൻ അധ്യക്ഷത വഹിച്ചു. സ്കൂൾ പ്രധാനാധ്യാപകൻ പി.പി. വ്യാസൻ, വിദ്യാരംഗം ഇരിട്ടി ഉപജില്ല കോഒാഡിനേറ്റർ കെ. വിനോദ് കുമാർ, ഹയർ സെക്കൻഡറി പ്രിൻസിപ്പൽ ഷാജി തുടങ്ങിയവർ സംസാരിച്ചു. കടന്നമണ്ണ ശ്രീനിവാസന് മൈഥിലി രമണൻ ഉപഹാരം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.