കണ്ണൂർ: ലെജിസ്ലേച്ചർ, എക്സിക്യൂട്ടിവ്, ജുഡീഷ്യറി എന്നിവയുണ്ടെങ്കിലും മാധ്യമങ്ങളാണ് ജനാധിപത്യത്തെ അർഥപൂർണമാക്കുന്നതെന്ന് വനം-ക്ഷീരവികസന മന്ത്രി അഡ്വ. കെ. രാജു. എസ്.എസ്.എൽ.സി, പ്ലസ് ടു പരീക്ഷകളിൽ ഉന്നതവിജയം നേടിയ മാധ്യമപ്രവർത്തകരുടെ മക്കൾക്ക് കണ്ണൂർ പ്രസ് ക്ലബ് ഏർപ്പെടുത്തിയ അനുമോദന ചടങ്ങ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വാർത്തകൾ ജനങ്ങളിൽ എത്തിക്കുകയെന്ന ഉത്തരവാദിത്തം നിറവേറ്റുമ്പോൾ തന്നെ സത്യസന്ധമായ വിവരങ്ങൾ അറിയുക എന്നത് പൗരെൻറ കടമയാണെന്ന് മാധ്യമങ്ങൾ മറന്നുകൂടാ. പല വാർത്തകൾക്കും പിന്നിൽ പലവിധ താൽപര്യങ്ങൾ കാണാം. മാധ്യമ മാനേജ്മെൻറുകളുടെ താൽപര്യങ്ങളും വാർത്തയിൽ കലരുന്നു. ഡോക്ടറും എൻജിനീയറും ഒക്കെയാവാൻ കുട്ടികൾക്ക് ആഗ്രഹമുണ്ടാവും. എന്നാൽ, അതിലുപരി സാമൂഹിക പ്രതിബദ്ധതയുള്ള മനുഷ്യനാവാനാണ് പുതുതലമുറ ശ്രമിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. അനാമിക പി. അജിത്ത്, ഗൗതം കൃഷ്ണ, മനു സി. കുര്യാച്ചൻ, എ.വി. സിദ്ധാർഥ്, എൻ.ജെ. അഭിഷേക്, പി. കൃഷ്ണേന്ദു, മെറിൻ ജോർജ്, ശരത് സി. കുര്യാച്ചൻ എന്നിവർക്ക് കാഷ് അവാർഡും മെമേൻറായും മന്ത്രി സമ്മാനിച്ചു. പ്രസ്ക്ലബ് വൈസ് പ്രസിഡൻറ് കെ. ശശി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പ്രശാന്ത് പുത്തലത്ത് സ്വാഗതവും ട്രഷറർ സിജി ഉലഹന്നാൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.