സി.പി.എം ഓഫിസ് അടിച്ചുതകർത്ത കേസിൽ ഒരാൾ അറസ്​റ്റിൽ

കണ്ണൂർ സിറ്റി: സി.പി.എം ഓഫിസ് അടിച്ചുതകർത്ത കേസിൽ ഒരാളെ സിറ്റി പൊലീസ് അറസ്റ്റു ചെയ്തു. സിറ്റി ജുമാമസ്ജിദിന് സമീപത്തെ നൂർജഹാൻ ഹൗസിൽ റഷീദിനെയാണ് (42) സി.ഐ പ്രദീപ് കണ്ണിപ്പൊയിലി​െൻറ നേതൃത്വത്തിലുള്ള പൊലീസ് അറസ്റ്റു ചെയ്തത്. ഇയാൾ എൻ.ഡി.എഫ് പ്രവർത്തകനാണെന്നു പൊലീസ് പറഞ്ഞു. കഴിഞ്ഞ േമയിലാണ് കേസിനാസ്പദമായ സംഭവം. ജാമ്യാപേക്ഷ തള്ളിയതിനെ തുടർന്നാണ് കഴിഞ്ഞ ദിവസം പൊലീസ് സിറ്റിയിൽവെച്ചു റഷീദിനെ പിടികൂടിയത്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.