കണ്ണൂർ സിറ്റി: ആയിക്കര മത്സ്യമാർക്കറ്റിൽ ആരോഗ്യവകുപ്പിെൻറ മിന്നൽ പരിശോധന. സംസ്ഥാന, ഇതര സംസ്ഥാനങ്ങളിൽനിന്നുമെത്തിയ വാഹനങ്ങളിലടക്കമാണ് ആരോഗ്യവകുപ്പ് പരിശോധന നടത്തിയത്. മത്സ്യങ്ങളിൽ ഫോർമാലിൻ കലരുന്നതിെൻറ അടിസ്ഥാനത്തിൽ ആരോഗ്യവകുപ്പും ഫുഡ് സേഫ്റ്റി വിഭാഗവും കർശന നടപടികളാണ് സ്വീകരിച്ചുവരുന്നത്. ശനിയാഴ്ച പുലർച്ചെ നാലോടെ തുടങ്ങിയ പരിശോധന 11 വരെ നീണ്ടു. എല്ലാ വാഹനങ്ങളിൽ നിന്നും മത്സ്യം പരിശോധനക്ക് കൊണ്ടുപോയി. കേരളത്തിൽനിന്ന് മത്സ്യത്തൊഴിലാളികൾ പിടിക്കുന്ന മത്സ്യത്തിന് പുറമെ തൂത്തുക്കുടി, നാഗപട്ടണം, കടലൂർ, ഗോവ, മലപ്പ, ഭദ്ഗൽ, കാർവാർ തുടങ്ങിയ സ്ഥലങ്ങളിൽനിന്ന് വരുന്ന മത്സ്യങ്ങളും ഇവിടെ വിൽപനക്കെത്താറുണ്ട്. ഇത് ഒരു പരിശോധനക്കും വിധേയമാകാറില്ലേത്ര. കഴിഞ്ഞ രണ്ടുമാസമായി ഫോർമാലിൻ എന്ന രാസപദാർഥം ഉപയോഗിച്ച് മത്സ്യങ്ങൾ വിൽപനക്കെത്തുന്നതായി പരിശോധനയിൽ കണ്ടെത്തിയിരുന്നു. ആയിക്കരയിൽ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പിടിച്ചുകൊണ്ടുവരുന്ന മത്സ്യത്തിലും ഫോർമാലിൻ കലരുന്നെന്ന പ്രചാരണം തെറ്റാണെന്നും ഇതിൽ ഒരു മായവും കലരുന്നില്ലെന്നും പരമ്പരാഗത മത്സ്യത്തൊഴിലാളികൾ പറഞ്ഞു. കേരളത്തിൽ ട്രോളിങ‌് നിരോധനം ഏർപ്പെടുത്തിയതിനാൽ കടൽമത്സ്യത്തിെൻറ ലഭ്യത കുറഞ്ഞത് മുതലെടുത്താണ‌് ഇതരസംസ്ഥാനത്തുനിന്ന‌് മത്സ്യം വൻതോതിൽ എത്തിക്കുന്നത‌്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.