കണിച്ചാർ: മലയോരത്ത് മോഷണ പരമ്പര തുടരുന്നു. കണിച്ചാറിൽ കടകളിൽ സ്ഥാപിച്ച സി.സി.ടി.വി കാമറകളാണ് മോഷ്ടിച്ചത്. ടൗണിലെ കൈലാസം സ്റ്റോർ, കാട്ടുമാടം ടൈൽസ് എന്നീ കടകൾക്ക് മുന്നിലെ രണ്ട് കാമറകളാണ് മോഷ്ടിച്ചത്. ഒരെണ്ണം നശിപ്പിക്കുകയും ചെയ്തിട്ടുണ്ട്. കടയുടമകൾ കേളകം പൊലീസിൽ പരാതി നൽകി. കഴിഞ്ഞ ദിവസം മണത്തണയിലും സി.സി.ടി.വി കാമറ മോഷ്ടിച്ചിരുന്നു. മണത്തണയിലും കേളകം ടൗൺ മേഖലയിലെ ആരാധനാലയങ്ങളിലും കഴിഞ്ഞ ദിവസങ്ങളിൽ കവർച്ച നടന്നിരുന്നു. സംഭവങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.