തളിപ്പറമ്പിൽ ന​ബ്രാസ്​ ഗ്രൂപ്പി​െൻറ ഷോപ്പിങ്​ സെൻറർ

തളിപ്പറമ്പ്: തളിപ്പറമ്പിൽ ഷോപ്പിങ് വിസ്മയം ഒരുക്കാൻ നബ്രാസ് ഗ്രൂപ്പി​െൻറ ഷോപ്പിങ് സ​െൻറർ ഒരുങ്ങുന്നു. ദേശീയപാതയിൽ ബസ്സ്റ്റാൻഡിനു എതിർവശത്തായാണ് ഷോപ്പിങ് സ​െൻറർ. 40,000 ചതുരശ്ര അടി വിസ്തീർണമുള്ള ഷോപ്പിങ് സ​െൻററിൽ അതിവിശാലമായ പാർക്കിങ് സൗകര്യമുണ്ടായിരിക്കും. ലോകപ്രശസ്ത ആർക്കിടെക്ട് ഗ്രൂപ്പായ കോഴിക്കോട് കേന്ദ്രമായി പ്രവർത്തിക്കുന്ന എൻ.എം. സലീം ആൻഡ് അസോസിയേറ്റ്സാണ് രൂപകൽപനയും നിർമാണ ചുമതലയും. സെപ്റ്റംബറിൽ ഉദ്ഘാടനം ചെയ്യുമെന്ന് നബ്രാസ് ഗ്രൂപ് ചെയർമാൻ നിസാർ അബ്ദുറഹ്മാൻ അറിയിച്ചു. ഇന്ത്യൻ, വിദേശ ടെക്സ്റ്റൈൽ ബ്രാൻഡുകളുടെ ഷോറൂമുകളും മൊബൈൽ ഷോപ്പ്, ഫൂട്ട്വെയർ, പർദ സ​െൻറർ, ബോട്ടീക്, ഇലക്ട്രോണിക് ബ്രാൻഡുകൾ, ഫാഷൻ സ്റ്റോറുകൾ, ക്രോക്കറി, മെഡിക്കൽ ക്ലിനിക്കുകൾ, ബ്യൂട്ടിപാർലർ, പ്രമുഖ റസ്റ്റാറൻറുകളുടെ കൗണ്ടറുകൾ തുടങ്ങിയ ഒൗട്ട്ലെറ്റുകളും ഷോപ്പിങ് സ​െൻററിൽ ഉണ്ടായിരിക്കും. ഒാഫിസുകൾക്കും റൂമുകൾക്കും ബുക്കിങ്ങിന് ബന്ധപ്പെടുക. ഫോൺ: 7558000033.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.