പ്രസവത്തിനിടെ അധ്യാപിക മരിച്ചു

വീരാജ്പേട്ട: പ്രസവത്തിനിടെ രക്തസ്രാവംമൂലം മൂർനാട് ഹൈസ്കൂളിലെ അധ്യാപിക ലാസ്യ കീർത്തൻ (26) മരിച്ചു. വീരാജ്പേട്ട ന്യൂ എക്ടൻഷനിലെ എ.പി. കീർത്തൻ കാരിയപ്പയുടെ ഭാര്യയാണ്. മടിക്കേരിയിലെ ജില്ല ആശുപത്രിയിലായിരുന്നു സംഭവം. ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു, ഒരാൾക്ക് പരിക്ക് വീരാജ്പേട്ട: കുടക്-വയനാട് അതിർത്തിയിലെ തോൽെപട്ടി ചെക്ക് പോസ്റ്റിന് സമീപം ജീപ്പ് മറിഞ്ഞ് യുവാവ് മരിച്ചു. തോൽെപട്ടിയിലെ ശിവദാസ​െൻറ മകൻ സുധീശാണ് (32) മരിച്ചത്. പൂജക്കല്ലിലെ കുട്ട​െൻറ മകൻ സചിന് സാരമായ പരിക്കുണ്ട്. ഇയാളെ മാനന്തവാടിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവർ സഞ്ചരിച്ച ജീപ്പ് നിയന്ത്രണംവിട്ട് റോഡരികിലെ കല്ലിലിടിച്ച് മറിഞ്ഞായിരുന്നു അപകടം. കുട്ട പൊലീസ് കേസെടുത്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.