ബളാന്തോട്: ഒാട് മേഞ്ഞ പഴഞ്ചൻ െകട്ടിടത്തിൽ ഇടഭിത്തികൾപോലുമില്ലാതെ ബഹളത്തിൽ മുങ്ങി പ്രവർത്തിച്ചിരുന്ന പ്രാന്തർകാവിലെ സർക്കാർ സ്കൂളിന് നല്ലകാലം വരുന്നു. ഒറ്റ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന മൂന്നു ക്ലാസുകൾ മാത്രമുള്ള സ്കൂൾ ഹൈടെക് സൗകര്യങ്ങളോടെയാണ് വികസിക്കുന്നത്. പനത്തടി പഞ്ചായത്തിലെ പ്രാന്തർകാവ് ഗവ. യു.പി സ്കൂൾ ജില്ലയിലെ ഏറ്റവും മോശമായ അവസ്ഥയിലുള്ള സർക്കാർ വിദ്യാലയമാണ്. ഭിത്തി തിരിക്കാത്തതിനാൽ കുട്ടികൾക്ക് ബഹളമൊഴിഞ്ഞ് പഠിക്കാൻ കഴിയാത്ത അവസ്ഥയാണ്. കെട്ടിടത്തിെൻറ പോരായ്മ പോലെതന്നെ ലാബ്, ലൈബ്രറി സൗകര്യങ്ങളും ഇവിടെയില്ല. ഇതിന് മാറ്റംവരാൻ പോവുകയാണ്. പുതിയ കെട്ടിടം നിർമിക്കാൻ സ്കൂളിന് സർക്കാർ ഒരുകോടി രൂപ അനുവദിച്ച് ഉത്തരവായതോടെ സ്കൂളിെൻറ ദയനീയ ചിത്രം മാറുകയായി. 1961ൽ ഏകാധ്യാപക വിദ്യാലയമായാണ് പ്രാന്തർകാവ് സ്കൂൾ ആരംഭിച്ചത്. പട്ടികവർഗ വിഭാഗത്തിലെ കുട്ടികളാണ് ഇൗ സ്കൂളിനെ ആശ്രയിക്കുന്നവരിൽ ഭൂരിഭാഗവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.