ഇനി നമുക്കൊപ്പമില്ല... ആ മുഴക്കമാർന്ന ശബ്​ദം

കാഞ്ഞങ്ങാട്: റോഡിലൂടെ കടന്നുപോവുന്ന പരസ്യവാഹനത്തിൽനിന്ന് മുഴങ്ങുന്ന പൗരുഷതയാർന്ന ശബ്ദം ഇനിയില്ല. കലാകായിക മത്സരവേദികളെയും സാംസ്കാരിക സദസ്സുകളെയും അലങ്കരിച്ചിരുന്ന ശബ്ദസൗകുമാര്യമാണ് രാധാകൃഷ്ണൻ മാസ്റ്ററുടെ അകാലവിയോഗത്തോടെ നഷ്ടമായത്. വർഷങ്ങളായി കാഞ്ഞങ്ങാട്, കാസർകോട് വിദ്യാഭ്യാസ ജില്ലകളിലെ കലാകായിക മത്സരവേദികളിൽ മുഴങ്ങിക്കേട്ടിരുന്ന മത്സരനിയന്ത്രാക്കളുടെ ശബ്ദങ്ങളിലൊന്ന് ഇദ്ദേഹത്തിേൻറതായിരുന്നു. മികച്ച ഇംഗ്ലീഷ് അധ്യാപകനെന്നതിനൊപ്പം സർവശിക്ഷ അഭിയാന് കീഴിൽ ബേക്കൽ ബി.ആർ.സിയിലെ റിസോഴ്സ്പേഴ്സനായിരുന്ന ഇദ്ദേഹം സംസ്ഥാനതലത്തിൽ ഇംഗ്ലീഷ് ഭാഷാപഠന മികവിനുവേണ്ടി പ്രവർത്തിച്ചു. ഉച്ചാരണ വടിവോടെ ഇംഗ്ലീഷ് സ്വായത്തമാക്കാൻ ഇദ്ദേഹത്തി​െൻറ പാഠ്യരീതി വിദ്യാർഥികൾക്ക് ഉപകരിച്ചതായി സഹ അധ്യാപകർ സ്മരിക്കുന്നു. ഇംഗ്ലീഷ് പഠനം എളുപ്പമാക്കാൻ ഉപകരിക്കുന്ന ഡോക്യുമ​െൻററിയും രാധാകൃഷ്ണൻ മാസ്റ്ററുടെ നേതൃത്വത്തിൽ തയാറാക്കിയിരുന്നു. ഗാനമേള സംഘങ്ങളുടെയും പൊതുപരിപാടികളുടെയും അവതാരകനായി ഇദ്ദേഹത്തി​െൻറ ശബ്ദ സാന്നിധ്യം ആസ്വാദകർക്ക് അനുഭവിക്കാനായി. പ്രാദേശിക ടെലിവിഷൻ ചാനലുകളിൽ അവതാരകനായും സാംസ്കാരിക പരിപാടികളുടെ സംഘാടകനായും ഇദ്ദേഹത്തെ കാണാനായി. ആരുമായും വളരെ വേഗത്തിൽ അടുക്കാനും വർഷങ്ങൾ പിന്നിട്ടാലും ആ ബന്ധത്തി​െൻറ സുഗന്ധം നഷ്ടമാകാതെ നിലനിർത്താനുമുള്ള കഴിവ് രാധാകൃഷ്ണൻ മാസ്റ്ററുടെ പ്രത്യേകതയായിരുന്നു. അതുകൊണ്ടുതന്നെ എത്തുന്നിടത്തെല്ലാം വലിെയാരു സൗഹൃദവലയത്തിന് ഉടമയാകാൻ അദ്ദേഹത്തിന് കഴിഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.