കാഞ്ഞങ്ങാട്: ദേശീയ നഗര ഉപജീവനദൗത്യത്തിെൻറ ഭാഗമായി നഗരസഭ പരിധിയിലെ അപേക്ഷാർഥികൾക്കായി സെമിനാർ സംഘടിപ്പിച്ചു. നഗരസഭ പരിധിയിൽ ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ളവരുടെ ജീവിതനിലവാരം മെച്ചപ്പെടുത്തുന്നതിന് കുടുംബശ്രീ മുഖേന നടപ്പാക്കുന്ന ദേശീയ പദ്ധതിയാണിത്. നഗരസഭ ചെയർമാൻ വി.വി. രമേശൻ ഉദ്ഘാടനം ചെയ്തു. സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻ ഗംഗ രാധാകൃഷ്ണൻ അധ്യക്ഷത വഹിച്ചു. ഉപാധ്യക്ഷ എൽ. സുലൈഖ, പരിശീലന സ്ഥാപന പ്രതിനിധികളായ സുഹാസ് കൃഷ്ണ, ജിബിൻ എന്നിവർ സംസാരിച്ചു. കുടുംബശ്രീ സി.ഡി.എസ് ചെയർപേഴ്സൻ സുജിനി സ്വാഗതവും േപ്രാജക്ട് കോഓഡിനേറ്റർ നിധീഷ് എം. ജോർജ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.