തളിപ്പറമ്പ്​ സർവിസ് സഹകരണ ബാങ്ക് ധനാപഹരണക്കേസ്: 8.25 കോടി ഈടാക്കാൻ ഉത്തരവ്

തളിപ്പറമ്പ്: തളിപ്പറമ്പ് സർവിസ് സഹകരണ ബാങ്കിൽ നടന്ന ധനാപഹരണക്കേസിൽ ആരോപണവിധേയരായ മൂന്ന് മുൻ ജീവനക്കാരിൽനിന്ന് 8.25 കോടി രൂപ ഈടാക്കണമെന്ന് സഹകരണ ആർബിട്രേറ്റർ ഉത്തരവിട്ടു. ബാങ്കി​െൻറ മുൻ സെക്രട്ടറി കെ.കെ. രാഘവൻ നമ്പ്യാർ, സായാഹ്നശാഖ മാനേജറായിരുന്ന പി. ഭാസ്കരൻ, പ്യൂൺ എ.പി. മുഹമ്മദ് റഫീഖ് എന്നിവരിൽനിന്നുമാണ് നഷ്ടപ്പെട്ട തുകക്ക് സ്വത്ത് കണ്ടുകെട്ടി വിൽപന നടത്തി പലിശസഹിതം ഈടാക്കേണ്ടത്. ബാങ്കിൽനിന്ന് നഷ്ടപ്പെട്ട 4.75 കോടി രൂപക്ക് 2004 മുതൽ 12 ശതമാനം പലിശ ഉൾപ്പെടെയാണ് ഇത്രയും തുക നൽകേണ്ടത്. തുക ഈടാക്കുന്നതിനായി 2004ലാണ് ബാങ്ക് സഹകരണവകുപ്പിനെ സമീപിച്ചത്. 1500ഓളം രേഖകൾ പരിശോധിച്ചതിനെ തുടർന്നാണ് ഇപ്പോൾ ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്. തളിപ്പറമ്പ് മജിസ്ട്രേറ്റ് കോടതി മൂവരേയും തടവിന് ശിക്ഷിച്ചിരുന്നുവെങ്കിലും ജില്ല കോടതി ഭാസ്കരൻ ഒഴികെയുള്ളവരെ കുറ്റമുക്തരാക്കിയിരുന്നു. ഇതിനെതിരെ, കോൺഗ്രസ്-മുസ്ലിം ലീഗ് മുന്നണി ഭരിക്കുന്ന ബാങ്ക് ഭരണസമിതി മേൽകോടതിയിൽ അപ്പീൽ നൽകിയിരിക്കുകയാണ്.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.