ജില്ലതല വായനമത്സരത്തിന് തുടക്കമായി

കണ്ണൂർ: ലൈബ്രറി കൗൺസിൽ പൊതുവിദ്യാഭ്യാസ വകുപ്പി​െൻറ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ഹൈസ്കൂൾ വിദ്യാർഥികളുടെ വായനമത്സരത്തിന് തുടക്കമായി. ചൊവ്വ ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ജില്ലതല ഉദ്ഘാടനം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി നിർവഹിച്ചു. എൻ. സന്തോഷ്കുമാറി​െൻറ ബഷീർ ഒരു രാഷ്ട്രീയവായന എന്ന പുസ്തകം വായിച്ചുകൊണ്ടാണ് മന്ത്രി ഉദ്ഘാടനം നിർവഹിച്ചത്. ലൈബ്രറി കൗൺസിൽ ജില്ല സെക്രട്ടറി പി.കെ. ബൈജു അധ്യക്ഷത വഹിച്ചു. പയ്യന്നൂർ കുഞ്ഞിരാമൻ വൈക്കം മുഹമ്മദ് ബഷീറിനെ അനുസ്മരിച്ച് വായനസന്ദേശം നൽകി. കോർപറേഷൻ കൗൺസിലർമാരായ എം.പി. അനിൽകുമാർ, കെ. പ്രമോദ്, ലൈബ്രറി കൗൺസിൽ ജില്ല വൈസ് പ്രസിഡൻറ് എം. മോഹനൻ, വൈക്കത്ത് നാരായണൻ, എ. പങ്കജാക്ഷൻ എന്നിവർ സംസാരിച്ചു. പ്രധാനാധ്യാപിക സി.എം. ആശ സമ്മാനം നൽകി. താലൂക്ക് സെക്രട്ടറി എം. ബാലൻ സ്വാഗതവും സ്റ്റാഫ് സെക്രട്ടറി എൻ.ടി. സുധീന്ദ്രൻ നന്ദിയും പറഞ്ഞു. എം.കെ. ഷെർളി മത്സരം നിയന്ത്രിച്ചു. കണ്ണോത്തുംചാൽ ശ്രീനാരായണ ലൈബ്രറിയുടെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലയിലെ മുഴുവൻ ഹൈസ്കൂളിലും വായനമത്സരം നടന്നു. തെരഞ്ഞെടുത്ത മൂന്നു വിദ്യാർഥികളെ വീതം പങ്കെടുപ്പിച്ചുള്ള താലൂക്കുതല മത്സരം ആഗസ്റ്റ് അഞ്ചിന് നടക്കും.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.