കണ്ണൂർ: ജൈവപഞ്ചായത്ത് ജില്ലതല അവാർഡ് വിതരണവും ജൈവ റോഡ് പദ്ധതിയുടെ ഉദ്ഘാടനവും ചെറുപുഴ സെൻറ് ജോർജ് കത്തോലിക്ക പള്ളി ഓഡിറ്റോറിയത്തിൽ വെള്ളിയാഴ്ച ഉച്ചക്ക് 12ന് മന്ത്രി വി.എസ്. സുനിൽകുമാർ നിർവഹിക്കും. സ്ഥാപന പച്ചക്കറി കൃഷി പദ്ധതിയും കാർഷിക സെമിനാറിെൻറയും ഉദ്ഘാടനവും മന്ത്രി നിർവഹിക്കും. 2017-18 വർഷത്തിൽ സമ്പൂർണ ജൈവ കാർഷികമണ്ഡലം പദ്ധതിയിൽ ജൈവകൃഷിയിൽ ജില്ലതലത്തിൽ മികച്ച നേട്ടം കൈവരിച്ച പഞ്ചായത്തുകൾക്ക് കാർഷിക വികസന കർഷകക്ഷേമ വകുപ്പാണ് അവാർഡുകൾ നൽകുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.