അർധസൈനികർക്ക്​ ആനുകൂല്യങ്ങൾ നൽകണം

കണ്ണൂർ: ആഭ്യന്തരമന്ത്രാലയത്തിന് കീഴിലുള്ള സായുധസേന വിഭാഗങ്ങളായ സി.ആർ.പി.എഫ്, ബി.എസ്.എഫ്, സി.ഐ.എസ്.എഫ്, ഐ.ടി.വി.പി, എസ്.എസ്.പി, അസം റൈഫിള്‍ എന്നീ വിഭാഗങ്ങള്‍ക്ക് സേനവിഭാഗങ്ങള്‍ക്ക് തുല്യമായ ആനുകൂല്യങ്ങള്‍ അനുവദിക്കണമെന്ന് ഓള്‍ ഇന്ത്യ സെന്‍ട്രല്‍ പാരാമിലിട്ടറി ഫോഴ്‌സസ് എക്‌സ് സര്‍വിസ്‌മെന്‍ അസോസിയേഷന്‍ ആവശ്യപ്പെട്ടു. അര്‍ധസൈനിക വിഭാഗങ്ങളെ സിവില്‍ സര്‍വിസ് റൂളില്‍നിന്ന് മാറ്റി നിയമഭേദഗതി മാറ്റിയോ പാരാമിലിട്ടറി സര്‍വിസ് റൂളിന് രൂപംനല്‍കിയോ സൈനിക വിഭാഗത്തിന് തുല്യമായ ശമ്പളവും പെന്‍ഷന്‍ ആനുകൂല്യങ്ങളും അനുവദിക്കുക, വണ്‍ റാങ്ക് വണ്‍ പെന്‍ഷന്‍ നടപ്പാക്കുക, സൈനികര്‍ക്ക് തുല്യമായ കാൻറീന്‍ സംവിധാനം ഏര്‍പ്പെടുത്തുക, വിമുക്തഭടന്മാര്‍ക്കും വിധവകള്‍ക്കും ഉപയോഗപ്രദമാകുന്ന രീതിയില്‍ ജില്ലകളില്‍ കാൻറീന്‍ ആരംഭിക്കുക എന്നിവയടക്കമുള്ള ആവശ്യങ്ങള്‍ നിവേദനമായി ബന്ധപ്പെട്ടവര്‍ക്ക് നല്‍കിയിട്ടുണ്ടെന്നും അസോസിയേഷന്‍ ഭാരവാഹികള്‍ പറഞ്ഞു. ആനുകൂല്യങ്ങള്‍ ലഭ്യമാക്കുന്നതിന് കേന്ദ്രസര്‍ക്കാറില്‍ സമ്മര്‍ദംചെലുത്തുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ ആസൂത്രണം ചെയ്യുന്നതിനായി കണ്ണൂര്‍, കാസർകോട് ജില്ലകളുടെ ജനറല്‍ബോഡി യോഗം ജൂലൈ എട്ടിന് രാവിലെ 10ന് കണ്ണൂര്‍ ജവഹര്‍ ഓഡിറ്റോറിയത്തില്‍ നടക്കും. മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്യും. ജില്ല ഡയറക്ടറി ജില്ല പൊലീസ് മേധാവി ജി. ശിവവിക്രം പ്രകാശനം ചെയ്യും. വാർത്തസമ്മേളനത്തിൽ പ്രസിഡൻറ് കെ.വി. നാരായണൻ, സെക്രട്ടറി സി. ബാലകൃഷ്ണൻ, ടി. വിജയൻ, കെ. ഗംഗാധരൻ, സി. വിജയൻ എന്നിവർ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.