കണ്ണൂർ: കാരുണ്യപ്രവർത്തനങ്ങൾക്ക് മുന്നിട്ടിറങ്ങി സഹജീവി സേവനം ആരാധനയുടെ ഭാഗമാക്കുന്നതിന് ഹാജിമാർ മാതൃകയാവണമെന്ന് തിരുവനന്തപുരം പാളയം പള്ളി ഇമാം വി.പി. സുഹൈബ് മൗലവി ആഹ്വാനംചെയ്തു. ഇൗവർഷത്തെ 'യൂനിറ്റി ഹജ്ജ് ക്യാമ്പ്' കണ്ണൂർ യൂനിറ്റി സെൻററിൽ ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം. ഹജ്ജിെൻറ ഒാരോ ആരാധനാനിഷ്ഠകൾക്കും ദൈവത്തിനും സമൂഹത്തിനുമിടയിലുള്ള കാരുണ്യത്തിെൻറ മുഖമുണ്ടെന്ന് അദ്ദേഹം പറഞ്ഞു. പ്രവാചകന്മാരെല്ലാം മനുഷ്യസാഹോദര്യത്തിന് വേണ്ടി പ്രവർത്തിച്ചവരാണ്. അതിലുപരി സമൂഹത്തിന് വേണ്ടി ത്യാഗംചെയ്തവരുമാണ്. അതനുസ്മരിക്കുന്നതാണ് ഹജ്ജ് കർമങ്ങൾ. മാനസികവും സാമ്പത്തികവുമായ പരിശുദ്ധിയെ പ്രതിനിധാനം ചെയ്യുന്നതാണ് ഹജ്ജ്. അതിെൻറ പവിത്രത ഹജ്ജ് കർമങ്ങൾക്കുശേഷം സ്വന്തം ജീവിതത്തിൽ പാലിക്കുമെന്ന പ്രതിജ്ഞയോടെയാണ് യാത്രക്കൊരുങ്ങേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ജമാഅത്തെ ഇസ്ലാമി ജില്ല പ്രസിഡൻറ് യു.പി. സിദ്ദീഖ് മാസ്റ്റർ അധ്യക്ഷതവഹിച്ചു. വിവിധ വിഷയങ്ങളെക്കുറിച്ച് കണ്ണൂർ യൂനിറ്റി സെൻറർ ഖതീബ് വി.എൻ. ഹാരിസ്, ഇത്തിഹാദുൽ ഉലമ അംഗം ഇ.എൻ. ഇബ്രാഹിം മൗലവി, ശാന്തപുരം അൽജാമിഅ ഇസ്ലാമിയ്യ ഡെപ്യൂട്ടി റെക്ടർ ഇല്യാസ് മൗലവി എന്നിവർ പ്രഭാഷണം നടത്തി. പി.പി. മുഹമ്മദ് മൗലവി ഖിറാഅത്ത് നടത്തി. പി.കെ. മുഹമ്മദ് സാജിദ് സ്വാഗതവും പി.ബി.എം. പർമീസ് നന്ദിയും പറഞ്ഞു. സൈമൺ മാസ്റ്ററുടെ ഹജ്ജ് അനുഭവവിവരണം പുറത്തിറങ്ങി കണ്ണൂർ: പരേതനായ ഇ.സി. സൈമൺ മാസ്റ്റർ ഹജ്ജ് കർമത്തിന് ശേഷം പ്രബോധനം വാരികയിൽ എഴുതിയ ലേഖനപരമ്പര 'വിശുദ്ധിയിേലക്ക് ഒരു തീർഥയാത്ര' പുസ്തകമായി പുറത്തിറങ്ങി. യൂനിറ്റി സെൻററിൽ നടന്ന 'യൂനിറ്റി ഹജ്ജ് ക്യാമ്പി'ൽ പാളയം ഇമാം വി.പി. സുഹൈബ് മൗലവി പ്രകാശനകർമം നിർവഹിച്ചു. കണ്ണൂർ മുസ്ലിം ജമാഅത്ത് പ്രസിഡൻറ് ഡോ. പി. സലീം ഏറ്റുവാങ്ങി. ഹജ്ജ് നിർവഹിച്ചപ്പോഴുള്ള സൈമൺ മാസ്റ്ററുടെ അനുഭവങ്ങൾ വിവരിക്കുന്ന ഗ്രന്ഥം അദ്ദേഹത്തിെൻറ മരണത്തിനുശേഷം കോഴിേക്കാട് ഇസ്ലാമിക് പബ്ലിഷിങ് ഹൗസാണ് പുറത്തിറക്കിയത്. ചടങ്ങിൽ െഎ.പി.എച്ച് അസി. ഡയറക്ടർ കെ.ടി. ഹുസൈൻ നദ്വി പുസ്തകപരിചയം നിർവഹിച്ചു. സി.പി. ഹാരിസ് പുസ്തകത്തിെൻറ ആദ്യവിൽപന മഹ്മൂദ് ഹാജിക്ക് നൽകി നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.