കണ്ണൂർ: ജില്ല മുസ്ലിം ലീഗ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 'കെ. എം.സി.സി ലീഡേഴ്സ് സമ്മിറ്റ്' എന്നപേരിൽ കണ്ണൂരിൽ സംഘടിപ്പിക്കുന്ന കെ.എം.സി.സി നേതാക്കളുടെ സംഗമത്തിന് ജില്ല മുസ്ലിം ലീഗ് ഭാരവാഹികളുടെ യോഗം അന്തിമ രൂപംനൽകി. ശനിയാഴ്ച രാവിലെ 10 മുതൽ കണ്ണൂർ ഹോട്ടൽ റോയൽ ഒമേർസിലാണ് സമ്മിറ്റ്. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി സമ്മിറ്റ് ഉദ്ഘാടനം ചെയ്യും. മേയിൽ നടന്ന ജില്ല മുസ്ലിം ലീഗ് എക്സിക്യൂട്ടിവ് ക്യാമ്പ് തീരുമാനത്തിെൻറ ഭാഗമായാണ് ഈ സംഗമം. പ്രവാസികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ, അവരുടെ പുനരധിവാസ പദ്ധതികൾ തുടങ്ങിയ വിവിധ വിഷയങ്ങൾ എന്നിവ സമ്മിറ്റ് ചർച്ച ചെയ്യും. വിവിധ രാജ്യങ്ങളിലെ കെ.എം.സി.സികളുടെ ജില്ലയിൽനിന്നുള്ള ദേശീയ, സംസ്ഥാന ഭാരവാഹികൾ, ജില്ല ഭാരവാഹികൾ, മണ്ഡലം പ്രസിഡൻറ്, ജനറൽ സെക്രട്ടറിമാർ എന്നിവരാണ് പ്രതിനിധികൾ. ബാഫഖി സൗധത്തിൽ നടന്ന ജില്ല ഭാരവാഹി യോഗത്തിൽ ജില്ല മുസ്ലിം ലീഗ് പ്രസിഡൻറ് പി. കുഞ്ഞിമുഹമ്മദ് അധ്യക്ഷത വഹിച്ചു. സംസ്ഥാന മുസ്ലിം ലീഗ് വൈസ് പ്രസിഡൻറ് വി.കെ. അബ്ദുൽ ഖാദർ മൗലവി, വി.പി. വമ്പൻ, അഡ്വ. എസ്. മുഹമ്മദ്, ടി.എ. തങ്ങൾ, ഇബ്രാഹീം മുണ്ടേരി, കെ.വി. മുഹമ്മദലി, കെ.ടി. സഹദുല്ല, അഡ്വ. കെ.എ. ലത്തീഫ്, ഇബ്രാഹീം കുട്ടി തിരുവട്ടൂർ, അൻസാരി തില്ലങ്കേരി, കെ.പി. താഹിർ, എം.പി.എ. റഹീം എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽകരീം ചേലേരി സ്വാഗതം പറഞ്ഞു. സമ്മിറ്റിൽ പങ്കെടുക്കാൻ പേര് രജിസ്റ്റർ ചെയ്ത പ്രതിനിധികൾ രാവിലെ 9.30ന് താവക്കരയിലുള്ള ഹോട്ടൽ റോയൽ ഒമേർസിൽ എത്തിച്ചേരേണ്ടതാണെന്ന് ജില്ല മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി അഡ്വ. അബ്ദുൽ കരീം ചേലേരി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.