വീട്ടിനകത്ത് മരിച്ചനിലയിൽ

ഉരുവച്ചാൽ: കാഴ്ചശക്തിയില്ലാത്തയാളെ കണ്ടെത്തി. ഉരുവച്ചാൽ ശിവപുരം വെള്ളിലോട്ടെ കെ.പി. ഹമീദിനെയാണ് (56) മരിച്ചനിലയിൽ കണ്ടത്. കഴിഞ്ഞ ദിവസം അർധരാത്രി ഒരു മണിയോടെ ഹമീദ് കിടന്ന മുറിയിൽനിന്ന് ബഹളംകേട്ട് വീട്ടുകാർ ഉണർന്ന് നോക്കിയപ്പോഴാണ് തറയിൽ വീണുകിടക്കുന്നനിലയിൽ കണ്ടത്. ഉടൻ തലശ്ശേരി ഇന്ദിര ഗാന്ധി സഹകരണ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. സംഭവത്തിൽ സംശയത്തെ തുടർന്ന് മാലൂർ എസ്.ഐയുടെ നേതൃത്വത്തിൽ വീട്ടുകാരും ചേർന്ന് നടത്തിയ പരിശോധനയിൽ വീടി​െൻറ അടുക്കള ഭാഗത്തുനിന്ന് വിഷത്തി​െൻറ ബോട്ടിൽ കണ്ടെത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചാൽ കൂടുതൽ അന്വേഷണം നടത്തുമെന്ന് പൊലീസ് അറിയിച്ചു. ഭാര്യ: എം. സുബൈദ. മക്കൾ: ആസിഫ്, റഹീസ് (മണിയറ, പാലോട്ടുപള്ളി), ഇർഷാദ് (സൗദി), ഇർഫാന, അർശീന. മരുമക്കൾ: അശ്റഫ്, റഷീദ്, ഹദീന, റിസ്വാന. സഹോദരങ്ങൾ: അബൂബക്കർ, അബ്ദുല്ല, ആയിഷ, മറിയൂട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.