ബഷീർ അനുസ്മരണം

കേളകം: കൊട്ടിയൂർ തലക്കാണി ഗവ. യു.പി സ്കൂളിൽ വൈക്കം മുഹമ്മദ് നടത്തി. ബഷീർ കഥാപാത്രങ്ങളെ വേഷത്തിലും വരയിലും പുനർജനിപ്പിച്ചപ്പോൾ കുട്ടികൾക്ക് അത് വേറിട്ട അനുഭവമായി. എട്ടുകാലി മമ്മൂഞ്ഞും പാത്തുമ്മയും സുഹ്റയും മജീദും ആനവാരി രാമൻ നായരും പൊൻകുരിശു തോമയുമെല്ലാമായി വേഷമിട്ട കുട്ടികൾ ബഷീർ കഥാപാത്രങ്ങളെ വേഷപ്പകർച്ചയിലൂടെ പുനർജനിപ്പിച്ചു. ദിനാചരണത്തി​െൻറ ഭാഗമായ ചിത്രപ്രദർശനവും വിദ്യാരംഗം കലാസാഹിത്യവേദിയും എം.വി. മാത്യു ഉദ്ഘാടനം ചെയ്തു. പ്രധാനാധ്യാപകൻ ഷാജി ജോൺ അധ്യക്ഷത വഹിച്ചു. എ.എ. മേരി, കെ.ജെ. ഷേർളി, എൻ.കെ. സജിഷ, ജെമിനി തോമസ് എന്നിവർ സംസാരിച്ചു. ഡോക്യുമ​െൻററി പ്രദർശനവും നടത്തി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.