കണ്ണൂര്‍ വിമാനത്താവളം: ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടി

മട്ടന്നൂര്‍: കണ്ണൂര്‍ വിമാനത്താവളം പ്രവര്‍ത്തനസജ്ജമാകാനിരിക്കെ നഗരത്തിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാന്‍ നടപടികളുമായി മട്ടന്നൂര്‍ നഗരസഭ. റോഡ് നവീകരണം സംബന്ധിച്ച പ്രഥമയോഗം കഴിഞ്ഞദിവസം നഗരസഭ സി.ഡി.എസ് ഹാളില്‍ നടന്നു. മട്ടന്നൂര്‍ കോളജ് റോഡ് മുതല്‍ ഇരിക്കൂര്‍വരെയുള്ള ഒമ്പതു കിലോമീറ്റര്‍ റോഡ് വീതികൂട്ടിയാല്‍ ഇരിക്കൂർ, ശ്രീകണ്ഠപുരം, തളിപ്പറമ്പ് തുടങ്ങിയ പ്രദേശങ്ങളിലുള്ളവര്‍ക്ക് വേഗത്തില്‍ വിമാനത്താവളത്തിലെത്താന്‍ കഴിയും. ഇതോടെ സമീപപ്രദേശങ്ങളില്‍ വികസനമെത്തിക്കാനും കഴിയുമെന്നാണ് നഗരസഭയുടെ വിലയിരുത്തൽ. യോഗത്തില്‍ അനിത വേണു അധ്യക്ഷത വഹിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.