പേരാവൂർ: മണത്തണ സ്വദേശി സതീശെൻറ ഉടമസ്ഥതയിലുള്ള കൃഷ്ണ ഫൂട്വേറിൽ വ്യാഴാഴ്ച പുലര്‍ച്ച കവർച്ച നടന്നു. പൂട്ടുപൊളിച്ച് അകത്തുകടന്ന് മേശയിലുണ്ടായിരുന്ന അയ്യായിരത്തോളം രൂപ കവര്‍ന്നു. മണത്തണ ടൗണില്‍തന്നെയുള്ള ഹോട്ടലിെൻറ പൂട്ടുപൊളിക്കാനുള്ള ശ്രമവുംനടന്നു. ടൗണില്‍ സ്ഥാപിച്ച രണ്ടു സി.സി.ടി.വി കാമറയും കവർന്നിട്ടുണ്ട്. കൊട്ടംചുരം സ്വദേശി പവിത്രെൻറ ഉടമസ്ഥതയിലുള്ള പച്ചക്കറിക്കടയിലും മോഷണം നടന്നു. സതീശെൻറ കടയില്‍ മുമ്പും മോഷണം നടന്നിരുന്നു. കവർച്ചക്ക് പിന്നിൽ കുട്ടിമോഷ്ടാക്കളാണെന്ന സംശയവും ഉയർന്നിട്ടുണ്ട്. മോഷ്ടാക്കളെ കണ്ടെത്തി നിയമനടപടി സ്വീകരിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപനസമിതി മണത്തണ യൂനിറ്റ് ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.