ഇരിട്ടി: തലശ്ശേരി-വളവുപാറ അന്തർസംസ്ഥാന പാതയുടെ നവീകരണത്തിെൻറ ഭാഗമായി ഇരിട്ടി ടൗണിലെ ൈകയേറ്റം കണ്ടെത്തി അടയാളപ്പെടുത്തുന്ന പ്രവൃത്തി വെള്ളിയാഴ്ച പൂർത്തിയാകും. ഇരിട്ടി പാലം മുതൽ ബസ്സ്റ്റാൻഡ് ജങ്ഷൻവരെയുള്ള സർവേ പൂർത്തിയായി. പൊളിച്ചുമാറ്റേണ്ട ഭാഗം കഴിഞ്ഞദിവസം അടയാളപ്പെടുത്തി. പഴയ ബസ്സ്റ്റാൻഡ് മുതൽ പഴയ പോസ്റ്റ്ഓഫിസ് വരെ വെള്ളിയാഴ്ച അടയാളപ്പെടുത്തും. ടൗണിലെ പഴയ ഓവുചാലുകൾ പൊളിച്ചുനീക്കി റോഡ് വീതികൂട്ടുന്നതിന് കൈയേറ്റം ഒഴിപ്പിക്കുന്നതിനാണ് സർവേ നടത്തിയത്. ഇരിട്ടി പുതിയപാലം മുതൽ പയഞ്ചേരിവരെ നടത്തിയ സർവേയിൽ റവന്യൂഭൂമി വ്യാപകമായി കൈയേറിയതായി കണ്ടെത്തി. ടൗൺവികസനത്തിന് ഉപയോഗിക്കേണ്ട സ്ഥലത്ത് നിലവിലുള്ള കെട്ടിടങ്ങളുടെ മുൻവശം കൂട്ടി നിർമിച്ച് വ്യാപാര ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതായാണ് കണ്ടെത്തിയത്. ഇവർക്ക് നോട്ടീസ് നൽകി. രണ്ടാഴ്ചക്കുള്ളിൽ ൈകയേറ്റഭാഗം സ്വയം പൊളിച്ചുമാറ്റിയിെല്ലങ്കിൽ പൊലീസ് സഹായത്തോടെ കെ.എസ്.ടി.പിയും റവന്യൂ അധികൃതരും ചേർന്ന് പൊളിച്ചുനീക്കി ടൗൺ വികസനം യാഥാർഥ്യമാക്കും. ഇരിട്ടി താലൂക്ക് ഹെഡ് സർവേയറുടെ നേതൃത്വത്തിൽ ആധുനികസംവിധാനത്തിലൂടെ നടത്തിയ സർവേയിലാണ് റവന്യൂഭൂമിയിലെ കൈയേറ്റം സ്ഥിരീകരിച്ചത്. ഇരിട്ടി തഹസിൽദാർ കെ.കെ. ദിവാകരെൻറ നേതൃത്വത്തിലാണ് കൈയേറിയ ഭാഗം റവന്യൂസംഘം അളന്ന് തിട്ടപ്പെടുത്തിയത്്. പായഞ്ചേരി മുതൽ ഇരിട്ടി പുതിയ പാലം വരെയുള്ള റോഡിെൻറ ഇരുവശങ്ങളിലുമായി അരമീറ്റർ മുതൽ ഒന്നര മീറ്റർവരെ കൈയേറ്റം കണ്ടെത്തിയിട്ടുണ്ട്. പല വ്യാപാരസ്ഥാപനങ്ങളുടെയും മുൻഭാഗത്തെ അനധികൃത നിർമാണം പൂർണമായും പൊളിക്കേണ്ട അവസ്ഥയാണ്. 25 വർഷത്തോളം പഴക്കമുള്ള ഒാവുചാലുകൾ നിലനിർത്തി ടൗൺ നവീകരിക്കുന്നത് ഫലപ്രദമാകില്ലെന്ന് സർവകക്ഷിയോഗത്തിൽ ഉയർന്ന അഭിപ്രായത്തെ തുടർന്നാണ് കെ.എസ്.ടി.പിയുടെയും താലൂക്ക് സർവേ വിഭാഗത്തിെൻറയും നേതൃത്വത്തിൽ സംയുക്ത സർവേ നടത്താൻ തീരുമാനിച്ചത്. ഡെപ്യൂട്ടി തഹസിൽദാർ എം. ലക്ഷ്മണൻ, ഹെഡ് സർവേയർ മുഹമ്മദ് ----------ഫെരീഫ്----------, സർവേയർമാരായ വി.കെ. സുരേഷ്, എൻ. ജിൽസ്, വി.ആർ. ഷിഹാബുദ്ദീൻ, കെ.എസ്.ടി.പി അസി. എൻജിനീയർ കെ.വി. സതീശൻ, കരാർ കമ്പിനി േപ്രാജക്ട് മാനേജർ ശ്രീരാജ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് സർവേനടപടി പൂർത്തിയാക്കി കൈയേറിയ ഭാഗം അടയാളപ്പെടുത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.