കൊട്ടിയൂര്‍: കൊട്ടിയൂര്‍ ഐ.ജെ.എം ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹൈടെക് ക്ലാസ്മുറികളും വിജയോത്സവവും അഡ്വ. സണ്ണി ജോസഫ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. പൊതുവിദ്യാഭ്യാസ വകുപ്പിെൻറയും പൂര്‍വവിദ്യാർഥികള്‍, അധ്യാപകര്‍, മാനേജ്മെൻറ്, പി.ടി.എ എന്നിവയുടെ സഹകരണത്തോടെയാണ് ആധുനിക ക്ലാസ് മുറികളും കമ്പ്യൂട്ടര്‍ ലാബും ഓഫിസ് റൂമും സജ്ജമാക്കിയത്. എസ്.എസ്.എല്‍.സി പരീക്ഷയിൽ ഉന്നതവിജയം നേടിയ വിദ്യാർഥികളെ ഡി.ഇ.ഒ ശശീന്ദ്ര വ്യാസ് ആദരിച്ചു. എ.സി കമ്പ്യൂട്ടര്‍ ലാബിെൻറ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡൻറ് ടി. പ്രസന്ന നിര്‍വഹിച്ചു. വിവിധ എന്ഡോവ്മെൻറുകളുടെ വിതരണം പഞ്ചായത്ത് വൈസ് പ്രസിഡൻറ് റോയി നമ്പുടാകവും വിവിധ ക്ലബുകളുടെ ഉദ്ഘാടനം ബ്ലോക്ക് പഞ്ചായത്ത് മെംബര്‍ മാത്യു പറമ്പനും നിര്‍വഹിച്ചു. ചടങ്ങില്‍ ഹൈടെക് വിദ്യാലയ സഹകാരികളെ ആദരിച്ചു. സ്‌കൂള്‍ മാനേജര്‍ ഫാ. വര്‍ഗീസ് മുളകുടിയാങ്കല്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെംബര്‍ എം.വി. ചാക്കോ, പ്രിന്‍സിപ്പൽ ഇന്‍ചാര്‍ജ് പ്രിയ, സാലി പുളിക്കല്‍ തുടങ്ങിയവര്‍ സംസാരിച്ചു. ഹെഡ്മാസ്റ്റര്‍ ടി.ടി. സണ്ണി സ്വാഗതവും സീനിയര്‍ അസിസ്റ്റൻറ് ലാലി ജോസഫ് നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.