ബഷീർ അനുസ്മരണം

ഇരിക്കൂർ: ഇരിക്കൂർ ഗവ. ഹയർ സെക്കൻഡറി സ്കൂൾ വിദ്യാരംഗം കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബഷീർ അനുസ്മരണവും അമ്മ വായനയും സംഘടിപ്പിച്ചു. ഹെഡ്മാസ്റ്റർ മുരളീധരൻ പട്ടാനൂരി​െൻറ അധ്യക്ഷതയിൽ ടി.വി. വിലാസിനി ടീച്ചർ ഉദ്ഘാടനം ചെയ്തു. അമ്മ വായനയുടെ ഭാഗമായി കെ. പ്രസീത പുസ്തകം അവതരിപ്പിച്ചു. പ്രദീപൻ നാരോത്ത്, കെ.വി. മധുസൂദനൻ, പി.കെ. പ്രകാശൻ എന്നിവർ സംസാരിച്ചു. എം. ദിനേശൻ സ്വാഗതവും ടി. കൃഷ്ണദേവ് നന്ദിയും പറഞ്ഞു. പുസ്തക പ്രദർശനം, ബഷീർ ക്വിസ്, ആസ്വാദനക്കുറിപ്പ് തയാറാക്കൽ എന്നിവ അനുബന്ധമായി സംഘടിപ്പിച്ചു. കുയിലൂർ: വായനപക്ഷാചരണത്തി​െൻറ ഭാഗമായി പൊതുജന ഗ്രന്ഥാലയത്തി​െൻറ നേതൃത്വത്തിൽ നടന്നു. കുയിലൂർ എ.എൽ.പി സ്കൂളിൽ നടന്ന പരിപാടി എച്ച്.എം ടി.വി. സജിത ടീച്ചർ ഉദ്ഘാടനം ചെയ്തു. ഗ്രന്ഥാലയം സെക്രട്ടറി കെ. സജീവൻ സ്വാഗതം പറഞ്ഞു. സ്കൂൾ ലൈബ്രറിയിലേക്കുള്ള പുസ്തകങ്ങൾ ഗ്രന്ഥാലയം സെക്രട്ടറി സജിത ടീച്ചർക്ക് നൽകി. എം.എസ്. രവീന്ദ്രൻ, സൗമ്യ, പി.എം. രാജീവൻ എന്നിവർ നേതൃത്വം നൽകി. പെരുവളത്തുപറമ്പ് റഹ്മാനിയ ഓർഫനേജ് എ.എൽ.പി സ്കൂളിൽ വിവിധ പരിപാടികളോടെ നടന്നു. പ്രധാനാധ്യാപിക പി. ആയിഷ ടീച്ചർ ഉദ്ഘാടനം ചെയ്തു. എൻ.കെ. സുലൈഖ അനുസ്മരണപ്രഭാഷണം നടത്തി. കെ. അബ്ദുൽ മജീദ് സ്വാഗതവും ആർ. അശ്രഫ് നന്ദിയും പറഞ്ഞു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.