കേളകം: രാമച്ചിയില്‍ . മുഞ്ഞനാട്ട് മൈക്കിളിെൻറ വീട്ടിലാണ് സ്‌ഫോടനം നടന്നത്. ബുധനാഴ്ച രാത്രിയോടെയാണ് സംഭവം. കാട്ടാനശല്യം രൂക്ഷമായതിനെ തുടര്‍ന്ന് കാട്ടാനയെ തുരത്താന്‍ കൊണ്ടുവന്ന പടക്കം അടുക്കളയില്‍ അടുപ്പിനോട് ചേര്‍ന്ന് ഉണക്കുന്നതിനിടയിലാണ് അപകടം സംഭവിച്ചതെന്ന് വീട്ടുകാര്‍ പറഞ്ഞു. സ്ഫോടനത്തിെൻറ ആഘാതത്തില്‍ വീടിെൻറ ചിമ്മിനിയുടെ ചുവരുകളും മേല്‍ക്കൂരയും ഭാഗികമായി തകര്‍ന്നു. ആര്‍ക്കും പരിക്കില്ല. അനധികൃതമായി സ്‌ഫോടകവസ്തു കൈവശംെവച്ചതിന് ഗൃഹനാഥനെതിരെ കേളകം പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ബോംബ് സ്‌ക്വാഡ് സ്ഥലത്ത് പരിശോധന നടത്തി. കേളകം എസ്.െഎ അരുൺദാസിെൻറ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് കേസന്വേഷണം നടത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.