പയ്യന്നൂർ: കണ്ടും കേട്ടുമിരിക്കുമ്പോൾ മനസ്സ് നിറയുകയായിരുന്നു അയോധ്യ ഓഡിറ്റോറിയത്തിലെ പ്രേക്ഷകർക്ക്. സ്വരങ്ങളെ താലോലിച്ചും രാഗഭാവങ്ങളെ തഴുകി തലോടിയും സിത്താറിൽനിന്ന് സുരസംഗീതമുണർത്തിയ പണ്ഡിറ്റ് മുേഠബൈ റവിചാരിയുടെ സാന്നിധ്യമാണ് തുരീയം സംഗീതോത്സവത്തിെൻറ 37ാം ദിനത്തെ അവിസ്മരണീയമാക്കിയത്. സിത്താറിൽ വിരിഞ്ഞ ഹിന്ദുസ്ഥാനി രാഗങ്ങൾ സംഗീതത്തിെൻറ പരമാനന്ദം പകർന്നുനൽകിയപ്പോൾ മഴയൊഴിഞ്ഞ മിഥുനസന്ധ്യ ഇടംപിടിച്ചത് ആസ്വാദകരുടെ ഹൃദയത്തിൽ. സിത്താറിനൊപ്പം രാഗപ്പെരുമഴ തീർത്ത് പണ്ഡിറ്റ് വിശ്വനാഥ് നാകോട്ടും കച്ചേരിയെ വിഭവസമൃദ്ധമാക്കി. പോത്താങ്കണ്ടം ആനന്ദഭവനത്തിെൻറ 15ാമത് തുരീയം സംഗീതോത്സവത്തിെൻറ 38ാം ദിനമായ വെള്ളിയാഴ്ച അമൃത വെങ്കിടേഷിെൻറ വായ്പാട്ടാണ്. തിരുവനന്തപുരം സമ്പത്ത് (വയലിൻ), നാഞ്ചിൽ അരുൺ (മൃദംഗം), ഗോവിന്ദപ്രസാദ് (മുഖർശംഖ്) എന്നിവർ മേളം തീർക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.