യുവാക്കൾക്ക് തൊഴിൽ പരിശീലനം

ശ്രീകണ്ഠപുരം: ദേശീയ നഗര ഉപജീവന മിഷൻ പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നഗരസഭയിലെ യുവാക്കൾക്ക് തൊഴിൽപരിശീലനം നൽകുന്നു. നഗരസഭ പരിധിയിൽ താമസിക്കുന്ന ഒരുലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനമുള്ള കുടുംബത്തിലെ യുവാക്കൾക്കാണ് പരിശീലനം. വിവിധ കോഴ്്‌സുകളിൽ ചേരാൻ ആഗ്രഹിക്കുന്നവർക്ക് ഏഴിന് 11 മുതൽ നഗരസഭ ഹാളിൽ ഓറിയേൻറഷൻ ക്ലാസ് നടത്തും. 18നും 35നും ഇടയിൽ പ്രായമുള്ള എസ്.എസ്.എൽ.എസി ജയിച്ചവർക്ക് പങ്കെടുക്കാം. കോഴ്‌സുകൾ വിജയകരമായി പൂർത്തിയാക്കുന്ന ഉദ്യോഗാർഥികളിൽ 70 ശതമാനം പേർക്ക് 8000 രൂപ മിനിമം വേതനം ഉറപ്പുവരുത്തുന്ന തൊഴിൽപ്രവേശനവും കേന്ദ്ര സർക്കാർ അംഗീകാരമുള്ള സർട്ടിഫിക്കറ്റുകളും ലഭിക്കും. താൽപര്യമുള്ളവർ ശ്രീകണ്ഠപുരം കുടുംബശ്രീ ഓഫിസുമായി ബന്ധപ്പെടുക.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.