കുഞ്ഞുപാത്തുമ്മയും കുരുവിയും, പിന്നെ...

തലശ്ശേരി: കുഞ്ഞുപാത്തുമ്മയുടെ സ്നേഹഭാവങ്ങൾ ദൃശ്യവത്കരിച്ച് അൽ മദ്റസത്തുൽ മുബാറക്ക എൽ.പി സ്കൂൾ വിദ്യാർഥികൾ ബഷീർദിനം ആചരിച്ചു. 'ൻറുപ്പൂപ്പാക്കൊരാനേണ്ടാർന്നു' എന്ന കൃതിയിൽ കുഞ്ഞുപാത്തുമ്മ കുരുവിയെ രക്ഷപ്പെടുത്തുന്ന രംഗവും കുളക്കടവിൽ തന്നെ കടിച്ച അട്ടയെ നോവിക്കാതെ വിടുന്ന രംഗവുമാണ് ദൃശ്യവത്കരിച്ചത്. വിദ്യാരംഗം കലാസാഹിത്യ വേദി നേതൃത്വം നൽകിയ പരിപാടിയിൽ ഷസ മെഹസിൻ കുഞ്ഞുപാത്തുമ്മയായും സാദ് മുഹമ്മദ് ഫിേറാസ് നിസാറഹമ്മദായും വേഷമിട്ടു. ഒന്ന്, രണ്ട് ക്ലാസുകളിലെ കുട്ടികൾക്ക് വേണ്ടി ബഷീർ കഥാപാത്രങ്ങൾക്ക് നിറം കൊടുക്കൽ മത്സരവും മൂന്ന്, നാല് ക്ലാസുകളിലെ കുട്ടികൾക്കായി ബഷീർദിന ക്വിസും സംഘടിപ്പിച്ചു. 'ബഷീർ ദി മാൻ' സിനിമ പ്രദർശനവുമുണ്ടായി. പ്രധാനാധ്യാപകൻ എം.കെ. മുഹമ്മദലി, എസ്.ആർ.ജി കൺവീനർ എം.ജെ. അബ്ദുൽ നാസിഫ്, വിദ്യാരംഗം കലാസാഹിത്യ വേദി ചെയർമാൻ എം. സാജിം, കൺവീനർ ജമീല ബിൻത് ഷാക്കിർ എന്നിവർ നേതൃത്വം നൽകി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.