ഫിഫ ലോകകപ്പ് ക്വിസ് മത്സരം

ചൊക്ലി: ചൊക്ലി സബ് ജില്ല സ്കൂൾ ഗെയിംസ് അസോസിയേഷ​െൻറ നേതൃത്വത്തിൽ ഫുട്ബാൾ ക്വിസ് മത്സരം നടത്തി. ഉപജില്ല കായികവേദി സെക്രട്ടറി കെ. റഫീഖ് അധ്യക്ഷതവഹിച്ചു. എ.ഇ.ഒ പി.പി. വിനോദ്കുമാർ ഉദ്ഘാടനംചെയ്തു. പി.പി. ഉദയകുമാർ, പി.കെ. മോഹനൻ, സി.കെ. ഷിബിലാൽ, സജീന്ദ്രൻ, സുധാകരൻ പിള്ള എന്നിവർ സംസാരിച്ചു. യു.പി വിഭാഗം മത്സരത്തിൽ ചോതാവൂർ സ്കൂൾ ഒന്നാം സ്ഥാനവും രാമവിലാസം സ്കൂൾ രണ്ടാം സ്ഥാനവും പെരിങ്ങാടി അൽഫലാഹ് മൂന്നാം സ്ഥാനവും നേടി. ഹൈസ്കൂൾ വിഭാഗത്തിൽ രാമവിലാസം, കരിയാട് കെ.എൻ.എച്ച്.എസ്, വി.പി.ഒ.എച്ച്.എസ് ചൊക്ലി എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ നേടി. ഹയർസെക്കൻഡറി വിഭാഗത്തിൽ രാമവിലാസം, കരിയാട് ഹൈസ്കൂൾ, പെരിങ്ങത്തൂർ എൻ.എ.എം എന്നിവർ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടി. വിജയികൾക്ക് എ.ഇ.ഒ ട്രോഫികൾ വിതരണംചെയ്തു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.