തലശ്ശേരി: ഇന്ത്യൻ മതേതരത്വത്തിെൻറ ശക്തനായ വക്താവായിരുന്നു ലീഡർ കെ. കരുണാകരനെന്ന് മുൻ മന്ത്രി പി. ശങ്കരൻ. ഇന്ത്യയിലാകെ നരേന്ദ്ര മോദി രാഷ്ട്രീയ ഫാഷിസം നടപ്പിലാക്കുേമ്പാൾ കേരളത്തിൽ ആർ.എസ്.എസ്-ബി.ജെ.പി ശക്തികളെ അകറ്റിനിർത്താൻ കരുണാകരന് സാധിച്ചു. രാജൻ കേസ്, ചാരക്കേസ് തുടങ്ങിയ ഒേട്ടറെ പ്രതിസന്ധികളെ അദ്ദേഹം അതിജീവിച്ചതായും ശങ്കരൻ പറഞ്ഞു. കെ. കരുണാകരെൻറ നൂറാം ജന്മവാർഷിക ദിനത്തോടനുബന്ധിച്ച് തലശ്ശേരി ബ്ലോക്ക് േകാൺഗ്രസ് കമ്മിറ്റി പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് സംഘടിപ്പിച്ച പൊതുയോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. െഎ.എൻ.ടി.യു.സി ദേശീയ ജനറൽ സെക്രട്ടറി കെ. സുരേന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. എം.പി. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. വി.എ. നാരായണൻ, വി.എൻ. ജയരാജ്, അഡ്വ. സി.ടി. സജിത്ത്, സജീവ് മാറോളി, പി.വി. രാധാകൃഷ്ണൻ, കെ.ഇ. പവിത്രരാജ്, കെ. ജയരാജൻ, സുശീൽ ചന്ദ്രോത്ത് എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.