ഇമ്മിണി ബല്ല്യ അനുസ്​മരണങ്ങൾ

കൂത്തുപറമ്പ്: വൈക്കം മുഹമ്മദ് ബഷീർ ചരമദിനാചരണത്തോടനുബന്ധിച്ച് കൂത്തുപറമ്പ് സെൻട്രൽ നരവൂർ എൽ.പി സ്കൂളിൽ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. ബഷീർ കഥകളിലെ കഥാപാത്രങ്ങൾ വേദിയിലെത്തി കുട്ടികളുമായി സംവദിക്കുന്നതായിരുന്നു പരിപാടി. പ്രധാന കഥകളായ പാത്തുമ്മയുടെ ആട്, ആനവാരിയും പൊൻകുരിശും, പ്രേമലേഖനം എന്നീ കഥകളെ അടിസ്ഥാനമാക്കി എട്ടുകാലി മമ്മൂഞ്ഞും പാത്തുമ്മയും ആനവാരി രാമൻ നായരും കേശവൻ നായരുമടക്കമുള്ള കഥാപാത്രങ്ങളാണ് കുട്ടികളുമായി സംവാദിക്കാനെത്തിയത്. മലയാളം ക്ലബി​െൻറ ആഭിമുഖ്യത്തിലാണ് പരിപാടി സംഘടിപ്പിച്ചത്. മുൻ ദേശീയ അധ്യാപക അവാർഡ് ജേതാവ് പി. ശ്രീനിവാസൻ ഉദ്ഘാടനംചെയ്തു. പ്രധാനാധ്യാപിക ശ്രേയരാജ് അധ്യക്ഷത വഹിച്ചു. എ.പി. കമല, വി.എസ്. സുമാഭായി തുടങ്ങിയവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.