തലശ്ശേരി: ശിവാനന്ദ ഇൻറർനാഷനൽ സ്കൂൾ ഒാഫ് യോഗ ചാരിറ്റബിൾ ട്രസ്റ്റ് കേരള കാസർകോട് മുതൽ തിരുവനന്തപുരം വരെ നടത്തുന്ന യോഗ പ്രചാരണ റോഡ് ഷോയുടെ ജില്ല സമാപനം ശനിയാഴ്ച വൈകീട്ട് ഏഴിന് കരിയാട് പള്ളിക്കുനിയിൽ നടക്കും. ജൂലൈ ഒന്നിന് കോഴിക്കോട് ടൗൺഹാളിൽ എം.പി. അബ്ദുസ്സമദ് സമദാനിയാണ് റോഡ് ഷോ ഉദ്ഘാടനം നിർവഹിച്ചത്. പരസ്പരസ്നേഹം, സൗഹാർദം, രോഗങ്ങളിൽനിന്നുള്ള മോചനം എന്നിവ ലക്ഷ്യമിട്ട് കഴിഞ്ഞ വർഷം ജനുവരിയിൽ കരിയാട് പള്ളിക്കുനിയിൽ ആരംഭിച്ച യോഗപരിശീലന ക്ലാസിൽ 400ൽപരം ആളുകൾ പരിശീലനം പൂർത്തിയാക്കി. വാർത്തസമ്മേളനത്തിൽ കെ. അശോകൻ, യോഗാചാര്യ എം.കെ. സുസ്മിത, ആർ.കെ. പ്രദീപൻ, പി.എം. രവീന്ദ്രൻ എന്നിവർ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.