കൂത്തുപറമ്പ്: ഓൺലൈൻ ലോട്ടറി തട്ടിപ്പ് സംഭവത്തിൽ പൊലീസ് അന്വേഷണം ഊർജിതമാക്കി. സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ കൂത്തുപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു. തലശ്ശേരി ടെമ്പിൾഗേറ്റിലെ അമ്പാടിയിൽ സജിത്തിനെയാണ് (43) കൂത്തുപറമ്പ് എസ്.ഐ നിഷിത്തിെൻറ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. പ്രതിയിൽനിന്ന് 89,400 രൂപ പൊലീസ് പിടിച്ചെടുത്തു. ഓൺലൈൻ ലോട്ടറി തട്ടിപ്പ് വ്യാപകമാണെന്ന പരാതി ഉയർന്നതിനെ തുടർന്ന് പ്രത്യേക പൊലീസ് സംഘം നടത്തിയ അന്വേഷണത്തിലാണ് പ്രതിയെ പിടികൂടിയത്. മൊബൈൽ ഉപയോഗിച്ച് ഓൺലൈനിലൂടെയാണ് തട്ടിപ്പിന് കളമൊരുക്കുന്നത്. കേരള ലോട്ടറിയുടെ ഓരോ ദിവസത്തെയും നറുക്കെടുപ്പിൽ സമ്മാനം ലഭിക്കുന്ന നമ്പറിെൻറ അവസാനത്തെ മൂന്ന് അക്കങ്ങൾ മുൻകൂട്ടി പ്രവചിക്കുന്നവർക്കാണ് സമ്മാനം നൽകുന്നത്. 10 രൂപയാണ് ഒരു നമ്പർ എഴുതിനൽകുമ്പോൾ ഇടനിലക്കാർ ഈടാക്കുന്നത്. ദിവസം 1000 രൂപവരെയും ചില ആളുകളിൽനിന്ന് ചൂതാട്ടക്കാർ കൈക്കലാക്കുന്നുണ്ടെന്നാണ് പൊലീസ് കണ്ടെത്തൽ. ജില്ലയിലെ മിക്ക ടൗണുകൾ കേന്ദ്രീകരിച്ചും ചൂതാട്ടസംഘം പ്രവർത്തിക്കുന്നുണ്ടെന്നാണ് വിവരം. ജില്ലയിലെ ചില അംഗീകൃത ലോട്ടറി ഏജൻറുമാരുടെ അറിവോടെയാണ് ചൂതാട്ടം നടക്കുന്നതെന്ന സൂചനകളുമുണ്ട്. അടുത്ത കാലത്തായി ഓൺലൈൻ ലോട്ടറി ചൂതാട്ടം വ്യാപകമായതോടെ ലോട്ടറി ടിക്കറ്റുകളുടെ വിൽപനയിൽ വൻ ഇടിവാണ് സംഭവിച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.