ലഹരിവിരുദ്ധ ഇൻഫർമേഷൻ പോസ്​റ്റർ പ്രകാശനം

കല്യാശ്ശേരി: ഗവൺമ​െൻറ് വൊക്കേഷനൽ ഹയർ സെക്കൻഡറി സ്കൂൾ എൻ.എസ്.എസ് യൂനിറ്റി​െൻറ 'വിമുക്തി' ലഹരിവിരുദ്ധ കാമ്പയി​െൻറ ഭാഗമായി പൊതുസ്ഥലങ്ങളിൽ പ്രദർശിപ്പിക്കേണ്ട ഇൻഫർമേഷൻ പോസ്റ്ററി​െൻറ പ്രകാശനം ജില്ല കലക്ടർ മിർ മുഹമ്മദലി നിർവഹിച്ചു. ലഹരിവിരുദ്ധ ബോധവത്കരണത്തി​െൻറ ഭാഗമായി എക്സൈസ് ഡിപ്പാർട്ട്മ​െൻറി​െൻറ സഹായത്തോടെ ലഹരിവിരുദ്ധ സന്ദേശങ്ങളടങ്ങിയ ഫോട്ടോ പ്രദർശനം സംഘടിപ്പിച്ചു. തുടർന്ന് കണ്ണൂർ എക്സൈസ് പ്രിവൻറീവ് ഓഫിസർ വി.വി. ഷാജി ബോധവത്കരണ ക്ലാസിന് നേതൃത്വം നല്‍കി. പ്രിൻസിപ്പൽ കെ.സി. സിജു, എൻ.എസ്.എസ് പ്രോഗ്രാം ഓഫിസർ ടി.പി. റഹീം, സി.പി. സുരേന്ദ്രൻ, ധന്യശ്രീ, വി.യു. അനുപമ, അഭിൻ മനോഹരൻ, വാഹിദ് എന്നിവർ സംസാരിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.