പാപ്പിനിശ്ശേരി: പാപ്പിനിശ്ശേരി മേൽപാലം പ്രവൃത്തിയിൽ അഴിമതിയെന്ന് അഴീക്കോട് ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി. പാലത്തിൽ വിള്ളലുകളുണ്ടാവുകയും കോൺക്രീറ്റ് ഇളകി കമ്പികൾ പുറത്തുവരുകയും ചെയ്തത് ക്രമക്കേടിെൻറ തെളിവാണ്. ശ്രദ്ധക്കുറവാണെന്ന് പറഞ്ഞ് ഒഴിവാക്കാനുള്ള ശ്രമത്തിലാണ് അധികൃതർ. ഈ സർക്കാർ അധികാരത്തിൽ വന്നതിനുശേഷം ഒരു മാനദണ്ഡവുമില്ലാതെ നിരവധിതവണ കാലാവധി നീട്ടിനൽകി കരാറുകാർക്ക് ഒത്താശ ചെയ്തുവരുകയാണ്. മേൽപാലം ഉദ്ഘാടനംപോലും നടത്താതെ വാഹനങ്ങൾക്കായി തുറന്നുകൊടുത്തപ്പോൾ സ്ലാബുകൾ പൊട്ടി കമ്പികൾ പുറത്തുവന്നുകൊണ്ടിരിക്കുന്നത് അത്യന്തം ആപൽക്കരമാണെന്നും കമ്മിറ്റി ആരോപിച്ചു. പ്രസിഡൻറ് ടി.കെ. അജിത്ത്കുമാർ അധ്യക്ഷതവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.