കണ്ണൂർ: ഇഷാന ഇബ്രാഹിമിെൻറ 'ദി പാലറ്റ് ഓഫ് ബീയിങ്' എന്ന പേരുള്ള ചിത്രപ്രദര്‍ശനം വെള്ളിയാഴ്ച മുതല്‍ ട്രെയിനിങ് സ്‌കൂളിലെ മോഹന്‍ ചാലാട് ആർട്ട് ഗാലറിയില്‍ നടക്കും. വൈകീട്ട് നാലിന് ജില്ല കലക്ടര്‍ മിര്‍ മുഹമ്മദലി ഉദ്ഘാടനംചെയ്യുമെന്ന് ഇഷാന ഇബ്രാഹിം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ചിത്രവില്‍പനയിലൂടെ ലഭിക്കുന്ന ലാഭവിഹിതം ജനമൈത്രി പൊലീസിെൻറ ഭാഗമായ മൈത്രി പെയിന്‍ ആന്‍ഡ് പാലിയേറ്റിവ് കെയര്‍ സൊസൈറ്റി, മൊറാഴ പറശ്ശിനിക്കടവ് യൂനിറ്റിന് സംഭാവനയായി നല്‍കും. ബംഗളൂരുവില്‍ സോഫ്റ്റ്‌വെയര്‍ എന്‍ജിനീയറാണ് ഇഷാന. രാവിലെ 10 മുതൽ ആറു വരെ നടക്കുന്ന പ്രദര്‍ശനം ജൂലൈ 10ന് സമാപിക്കും. 30ഒാളം സ്ത്രീപക്ഷ പോർെട്രയ്റ്റുകളാണ് പ്രദർശനത്തിലുണ്ടാവുക. വാര്‍ത്താസമ്മേളനത്തില്‍ സഹോദരന്‍ കെ.പി. ഇഷാദും സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.