ചക്കരക്കല്ല്: സ്കൂട്ടറിലെത്തി വീട്ടമ്മയുടെ മാല കവർന്നു. പെരളശ്ശേരി പഞ്ചായത്ത് മിനി എസ്റ്റേറ്റിനു സമീപം പിലാഞ്ഞി എം.ഒ ഹൗസിൽ വിമുക്തഭടൻ ഷാജിയുടെ ഭാര്യ രാഖിയുടെ അഞ്ചരപ്പവൻ മാലയാണ് കവർന്നത്. വ്യാഴാഴ്ച രാവിലെ 11നാണ് സംഭവം. കവർച്ചക്ക് ശേഷം പെരളശ്ശേരി മമ്പറം വഴി കൂത്തുപറമ്പ് ഭാഗത്തേക്ക് മോഷ്ടാവ് കടന്നതായി തെളിയിക്കുന്ന ദൃശ്യങ്ങൾ വിവിധ സി.സി.ടി.വി കാമറകളിൽനിന്നായി പൊലീസിന് ലഭിച്ചു. നമ്പർപ്ലേറ്റില്ലാത്ത വെള്ള ആക്ടീവ സ്കൂട്ടറാണ് മോഷ്ടാവ് ഓടിച്ചത്. നല്ല തടിച്ച ശരീരപ്രകൃതിയുള്ള മധ്യവയസ്കനായ ഇരുനിറമുള്ള തലമുടി നെറ്റി കയറിയ ആളാണ് മോഷ്ടാവെന്ന് കേസന്വേഷിക്കുന്ന ചക്കരക്കല്ല് എസ്.ഐ പി. ബിജു അറിയിച്ചു. മോഷ്ടാവിനെ കുറിച്ച് സൂചന ലഭിക്കുന്നവർ ചക്കരക്കല്ല് പൊലീസിൽ അറിയിക്കണം. ഫോൺ: 9497980843.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.