നിരവധികേസുകളിലെ ​പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചു

തളിപ്പറമ്പ്: കൊലപാതകങ്ങൾ ഉള്‍പ്പെടെ 19 കേസുകളില്‍ പ്രതിയായ യുവവാവിന് കോടതി ജാമ്യം അനുവദിച്ചു. പരിയാരം കോരന്‍പീടികയിലെ എം.വി. ലത്തീഫിനാണ് (37) പയ്യന്നൂര്‍ ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് കോടതി വ്യാഴാഴ്ച ജാമ്യം നല്‍കിയത്. പരിയാരം എസ്‌.ഐ ആയിരുന്ന കെ.എം. രാജനെ വധിക്കാൻ ശ്രമിച്ച കേസിലും വായാട് അബ്ദുൽഖാദര്‍ വധക്കേസിലും പ്രധാന പ്രതിയാണ് ഇയാൾ. 2009 മുതലുള്ള വിവിധ കേസുകളില്‍ പ്രതിയായ ഇയാള്‍ ആറ് വാറൻറ് കേസിലും ഒരു കൊലക്കേസിലും പ്രതിയാണ്. മുസ്ലിം ലീഗ് പ്രവര്‍ത്തകനായ ലത്തീഫ് 2009 ജനുവരി 30ന് കോരന്‍പീടിക പരിയാരം കോഓപറേറ്റിവ് ബാങ്കിന് നേരെ നടന്ന അക്രമത്തിലും ജനുവരി 25ന് പരിയാരം യുവധാര ക്ലബിനുനേരെ അക്രമം നടത്തിയതിനും ഇത് തടയാനെത്തിയ പൊലീസിനെ ആക്രമിച്ച കേസിലും പ്രതിയാണ്. അബ്ദുൽഖാദര്‍ വധക്കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് വ്യാജ പാസ്‌പോര്‍ട്ടില്‍ കുവൈത്തിലേക്ക് കടന്ന ലത്തീഫിനെ പിടികൂടുന്നതിന് ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഇതിനിടെ വ്യാഴാഴ്ച പൊലീസി​െൻറ കണ്ണുവെട്ടിച്ച് ഇയാൾ കോടതിയില്‍ കീഴടങ്ങി ജാമ്യമെടുത്തത് സേനക്ക് നാണക്കേടായി. താൻ ഇത്രയും നാൾ വടകരയിലാണ് കഴിഞ്ഞതെന്ന് ലത്തീഫ് കോടതിയെ അറിയിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.