പാപ്പിനിശ്ശേരി റെൻററിങ്​ പ്ലാൻറിലേക്ക്​ കോഴിമാലിന്യമെത്തിക്കാൻ വ്യാപാരികളുമായി കരാറുണ്ടാക്കണം -ആസൂത്രണസമിതി ഫ്ലക്സ്​ നീക്കം ചെയ്യാൻ തദ്ദേശ സ്​ഥാപനങ്ങൾ മുന്നിട്ടിറങ്ങണം

കണ്ണൂർ: കോഴിമാലിന്യ സംസ്കരണത്തിനായി പാപ്പിനിശ്ശേരി ചുങ്കത്ത് പ്രവർത്തനം ആരംഭിച്ച റ​െൻററിങ് പ്ലാൻറിലേക്ക് കോഴിമാലിന്യമെത്തിക്കാൻ തദ്ദേശസ്ഥാപനങ്ങളുടെ നേതൃത്വത്തിൽ മുഴുവൻ കോഴിക്കടക്കാരുമായും കരാറുണ്ടാക്കണമെന്ന് ജില്ല പഞ്ചായത്ത് പ്രസിഡൻറ് കെ.വി. സുമേഷി​െൻറ അധ്യക്ഷതയിൽ ചേർന്ന ജില്ല ആസൂത്രണ സമിതിയോഗം നിർദേശം നൽകി. ആദ്യഘട്ടത്തിൽ കണ്ണൂർ കോർപറേഷൻ, ആന്തൂർ, തളിപ്പറമ്പ് മുനിസിപ്പാലിറ്റികൾ, അഴീക്കോട്, നാറാത്ത്, ചിറക്കൽ, മുണ്ടേരി, മയ്യിൽ, കല്യാശ്ശേരി, ചെറുകുന്ന്, കണ്ണപുരം, ഏഴോം, മാട്ടൂൽ പഞ്ചായത്തുകൾ എന്നിവിടങ്ങളിലെ കോഴിക്കടക്കാരുടെ യോഗം വിളിച്ചുചേർത്ത് കോഴിമാലിന്യം പ്ലാൻറിന് നൽകാമെന്ന കരാറുണ്ടാക്കണമെന്ന് ജില്ല കലക്ടർ മിർ മുഹമ്മദലി പറഞ്ഞു. ഈ കരാർപത്രം ഹാജരാക്കിയാൽ മാത്രമേ തദ്ദേശസ്ഥാപനങ്ങൾ കടകൾക്ക് ലൈസൻസ് നൽകാവൂ. ഇനിയും ലൈസൻസില്ലാതെ പ്രവർത്തിക്കുന്ന കോഴിക്കടകൾക്കെതിരെ ശക്തമായ നടപടിയെടുക്കാനും കലക്ടർ തദ്ദേശസ്ഥാപനങ്ങൾക്ക് നിർദേശം നൽകി. പ്രതിദിനം 10 ടൺ സംസ്കരണശേഷിയുള്ള പ്ലാൻറാണ് പാപ്പിനിശ്ശേരിയിലേത്. പാപ്പിനിശ്ശേരി പഞ്ചായത്തി​െൻറ സഹകരണത്തോടെ വിദേശമലയാളികളുടെ കൂട്ടായ്മയായ ക്ലീൻ കണ്ണൂർ വെഞ്ച്വേഴ്സ് എന്ന സ്ഥാപനമാണ് മൂന്നുകോടിയോളം രൂപ ചെലവുവരുന്ന പ്ലാൻറ് സ്ഥാപിച്ചത്. പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ കേരളത്തിൽ ആരംഭിക്കുന്ന ആദ്യ റ​െൻററിങ് പ്ലാൻറാണിത്. ഫ്ലക്സ് ബോർഡുകൾ ഒഴിവാക്കാൻ രാഷ്ട്രീയകക്ഷികൾ ഉൾപ്പെടെയുള്ളവർ തയാറായ പശ്ചാത്തലത്തിൽ ഇനിയും നീക്കാൻ ബാക്കിയുള്ള ഫ്ലക്സ്ബോർഡുകളും ബാനറുകളും ഉടൻ എടുത്തുകളയാൻ തദ്ദേശസ്ഥാപനങ്ങൾക്ക് കലക്ടർ നിർദേശം നൽകി. ഫുട്ബാൾ ലോകകപ്പി​െൻറ പശ്ചാത്തലത്തിൽ വിവിധയിടങ്ങളിൽ സ്ഥാപിച്ച ഫ്ലക്സ് ബോർഡുകൾ അതത് ടീമുകൾ പുറത്താവുന്നതിനനുസരിച്ച് അഴിച്ചുമാറ്റണം. ജില്ല ആസൂത്രണ സമിതി കോൺഫറൻസ് ഹാളിൽ ചേർന്ന യോഗം 43 തദ്ദേശ സ്ഥാപനങ്ങളുടെ വാർഷിക പദ്ധതി ഭേദഗതികൾക്ക് അംഗീകാരം നൽകി. ഭേദഗതികൾ സമർപ്പിക്കാനുള്ള അവസാന തീയതി 15 വരെ നീട്ടി.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.