കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് ബല്ലാ കടപ്പുറത്തിന് സമീപം കടലിൽ മത്സ്യബന്ധന തോണി മറിഞ്ഞ് ഏഴ് പേർക്ക് പരിക്കേറ്റു. ഗുരുതരമായി പരിക്കേറ്റ റജി (42), പ്രമോദ് (45) എന്നിവരെ മംഗളൂരുവിലെ ആശുപത്രിയിലും വിജയൻ(45), ബിനു (43), ശ്രീജിത് (32), മുരുകേശ് (32), ബാലകൃഷ്ണൻ (55)എന്നിവരെ കാഞ്ഞങ്ങാെട്ട ആശുപത്രിയിലും പ്രവേശിപ്പിച്ചു. മത്സ്യത്തൊഴിലാളികളും തൃക്കരിപ്പൂർ തീരദേശ പൊലീസ് സേനയുമെത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. പരിക്കേറ്റവരെ ആശുപത്രിയിലെത്തിക്കുന്നതിനിടെ ആശുപത്രി പടവുകളിൽ കാലിടറി വീണ് തീരദേശ പൊലീസിലെ ഇൻസ്പെക്ടർ നന്ദകുമാറിന് പരിക്കേറ്റു. ബുധനാഴ്ച രാവിലെ 6.45നാണ് സംഭവം. കരയിലുണ്ടായിരുന്നവർ ബഹളമുണ്ടാക്കി ആളുകളെ വരുത്തി മറ്റൊരു വള്ളത്തിൽ കടലിലിറങ്ങിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. വിവരമറിഞ്ഞ് തീരദേശ പൊലീസ് സംഘവും എത്തിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.