കാസർകോട്: ജില്ല കലക്ടർ കെ.ജീവൻബാബു ഇടുക്കിയിലേക്ക്. ഇടുക്കി ജില്ല കലക്ടർ പഠനാവശ്യാർഥം അവധിയിൽ പോയതിെൻറ പശ്ചാത്തലത്തിലാണ് മാറ്റം. ജില്ലയിലെ ഏക റവന്യൂ ഡിവിഷനെ രണ്ടായി വിഭജിക്കുന്നതിനുള്ള നടപടി സ്വീകരിച്ച കലക്ടർ എന്ന ബഹുമതി അദ്ദേഹത്തിനായിരിക്കും. എൻഡോസൾഫാൻ പ്രശ്നം പരിഹരിക്കപ്പെട്ടില്ലെങ്കിലും ഇരകൾക്കൊപ്പം ക്രിയാത്മകമായി നിലയുറപ്പിച്ച കലക്ടർ കൂടിയാണ് അദ്ദേഹം. പകരം ആളെ തീരുമാനിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.