കണ്ണൂർ: ജില്ലയിൽ ലൈഫ് ഭവനനിർമാണ പദ്ധതിയിലുൾപ്പെട്ട സ്പിൽ ഓവർ വീടുകളുടെ നിർമാണം ജൂലൈ 31നകം പൂർത്തീകരിക്കാൻ ജില്ല പഞ്ചായത്ത് പ്രസിഡൻറ്് കെ.വി. സുമേഷ് ഉദ്യോഗസ്ഥർക്ക് നിർദേശം നൽകി. പട്ടികജാതി-പട്ടികവർഗ വകുപ്പുകൾ മുഖേന നിർമാണം നടത്തേണ്ട വീടുകളുടെ കാര്യത്തിൽ അടിയന്തര പുരോഗതി കൈവരിക്കുന്നതിനായുള്ള യോഗം ജില്ല കലക്ടറുടെ അധ്യക്ഷതയിൽ ചേരും. 2018-19 വർഷം ഭൂമിയുള്ളതും ഭവനരഹിതരുമായ 4149 പേരാണുള്ളത്. ഇതിൽ 1429 പേർ കരാറിൽ ഏർപ്പെട്ടു. ആദ്യ ഗഡു വിതരണംചെയ്തത് 626 പേർക്കാണ്. 107 പേർക്കാണ് രണ്ടാം ഗഡു വിതരണംചെയ്തത്. എരമം-കുറ്റൂർ, ചെറുകുന്ന് എന്നീ പഞ്ചായത്തുകളിലെ അഞ്ചുപേർ മൂന്നാം ഗഡു ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ വീടു പണി പൂർത്തീകരിക്കുകയും ചെയ്തു. ബാക്കിയുള്ളവർക്ക് എത്രയും പെട്ടെന്ന് ഒന്നാംഘട്ട ഗഡുവിതരണം നടത്താനും യോഗം തീരുമാനിച്ചു. പെരിങ്ങോം-വയക്കര ഗ്രാമപഞ്ചായത്തിൽ കുടുംബശ്രീ പ്രവർത്തകരുടെ നേതൃത്വത്തിൽ രണ്ട് വീടുകൾ നിർമിച്ചുനൽകുന്നുണ്ട്. ഇതിൽ ഒരു വീടിെൻറ നിർമാണം തുടങ്ങി. യോഗത്തിൽ ലൈഫ് മിഷൻ േപ്രാജക്ട് ഡയറക്ടർ കെ.എം. രാമകൃഷ്ണൻ, ജില്ല കോഒാഡിനേറ്റർ കെ.എൻ. അനിൽ, െഡപ്യൂട്ടി സി.ഇ.ഒ സാബുകുട്ടൻ, ഡി.ഡി.പി ഷാനവാസ്, തദ്ദേശസ്വയംഭരണ വകുപ്പ് പ്രസിഡൻറുമാർ, സെക്രട്ടറിമാർ, വകുപ്പുതല ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.