കാസർകോട്: ജില്ലയിലെ പുരനിറഞ്ഞ പുരുഷന്മാരെ, നിങ്ങൾ കൂളായിരിക്കൂ, നിങ്ങൾക്കായി കുടുംബശ്രീ മാട്രിമോണിയൽ റെഡി. 'വിശ്വസ്തസേവനം മിതമായ നിരക്കില്‍' എന്ന ആപ്തവാക്യത്തോടെയാണ് കുടുംബശ്രീ മാട്രിമോണിയല്‍ സേവനങ്ങള്‍ വ്യാപിപ്പിക്കാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ മടിക്കൈയിൽ 'പുരനിറഞ്ഞ പുരുഷന്മാർ' എന്ന വിഷയത്തിൽ സെമിനാർ നടന്നിരുന്നു. വാട്സ്ആപ്, ഫേസ്ബുക് തുടങ്ങിയ സാമൂഹികമാധ്യമങ്ങളിലൂടെയാണ് പരിപാടിയുടെ പ്രചാരണം നടത്തിയത്. മടിക്കൈ കുടുംബശ്രീ അരങ്ങ് -2018 എന്ന പേരിൽ വാർഷികാഘോഷത്തിെൻറ ഭാഗമായാണ് സംഗമം സംഘടിപ്പിച്ചത്. ഇൗ സെമിനാറിന് ശേഷമാണ് ജില്ലയിലും കുടുംബശ്രീ മാട്രിമോണിയൽ വേണമെന്ന ചിന്ത രൂപം കൊള്ളുന്നത്. കുടുംബശ്രീയുടെ മാട്രിമോണിയൽ പ്രവർത്തനത്തിനായി ഒാരോ വാർഡിൽനിന്നും ഒാരോരുത്തരെ നിയമിച്ചിട്ടുണ്ട്. വാർഡിലുള്ള അംഗങ്ങളുടെ പരിശീലനം കഴിഞ്ഞാൽ ജില്ലയിലുള്ള ബ്ലോക്ക് പഞ്ചായത്തുകളിൽ കുടുംബശ്രീയുടെ നേതൃത്വത്തിൽ പരിശീലനം നൽകുമെന്നും പദ്ധതിയുടെ ചുമതലയുള്ള സജിനി വ്യക്തമാക്കി. മടിക്കൈ പഞ്ചായത്ത് കെട്ടിടത്തിൽ ഇതിനായി ഒാഫിസും തുറന്നുപ്രവർത്തിക്കുന്നുണ്ട്. കേരളത്തിലെ കുടുംബശ്രീ പ്രവര്‍ത്തകര്‍ ഒന്നിച്ചുനിന്നാല്‍ വിവാഹതട്ടിപ്പുകള്‍ക്ക് ഒരു പരിധിവരെ തടയിടാനാകുമെന്നാണ് ഇവര്‍ പ്രതീക്ഷിക്കുന്നത്. നിശ്ചിത ഫീസടച്ച് രജിസ്റ്റര്‍ചെയ്യുന്നവര്‍ക്ക് പോസ്റ്റല്‍, സോഷ്യല്‍മീഡിയ വെബ്‌സെറ്റ് എന്നിവയിലൂടെയാണ് വിവരങ്ങള്‍ നല്‍കുക. അപേക്ഷകരെ കുറിച്ചുള്ള കൃത്യമായ വിവരങ്ങള്‍ അന്വേഷിക്കാന്‍ അതത് പ്രദേശത്തുള്ള കുടുംബശ്രീ സി.ഡി.എസ് പ്രവർത്തകർക്കാണ് ചുമതല. kudumbashreematrimony.com എന്നതാണ് വെബ്സൈറ്റ്. കുടുംബശ്രീ മാട്രിമോണിയലിനായി ഒരു മൊബൈൽ ആപ്പും പുറത്തിറക്കിയിട്ടുണ്ട്. പെണ്‍കുട്ടികൾക്ക് രജിസ്ട്രേഷന്‍ സൗജന്യമാണ്. പുരുഷന്മാര്‍ക്ക് വിദ്യാഭ്യാസയോഗ്യതയുടെ അടിസ്ഥാനത്തില്‍ 500, 1000 രൂപ വരെയാണ് ഫീസ്. നിലവില്‍ തൃശൂര്‍ കേന്ദ്രമാക്കിയാണ് കുടുംബശ്രീക്ക് ഒരു മാട്രിമോണിയല്‍ വെബ്സൈറ്റുള്ളത്. കേരളത്തില്‍ എവിടെനിന്നും ഈ സൈറ്റില്‍ വിവരങ്ങള്‍ നല്‍കി രജിസ്റ്റര്‍ചെയ്യാം. ഈ വിവരങ്ങള്‍ കുടുംബശ്രീ മാട്രിമോണിയല്‍ ഓഫിസ് പരിശോധിക്കുകയും നല്‍കിയിരിക്കുന്ന വിവരങ്ങള്‍ ശരിയാണെന്ന് ഉറപ്പുവരുത്തിയതിനുശേഷം പുരുഷന്മാരില്‍നിന്ന് രജിസ്ട്രേഷന്‍ തുക കൈപ്പറ്റി യൂസര്‍നെയിമും പാസ്‌വേഡും നല്‍കും. ലോഗിന്‍ ചെയ്തശേഷം അനുയോജ്യരായ പങ്കാളിയെ കണ്ടെത്തിയെന്ന് തോന്നിയാല്‍ യൂസറുടെ കൂടുതല്‍ വിവരങ്ങള്‍ കുടുംബശ്രീ മാട്രിമോണിയല്‍ ഓഫിസ് കൈമാറും. മാട്രിമോണിയൽ വഴി കല്യാണം റെഡിയാവുകയാണെങ്കിൽ ആൺകുട്ടികളുടെ കുടുംബം കുടുംബശ്രീക്ക് 10,000 രൂപ നൽകണം. കല്യാണം റെഡിയായാൽ പെൺകുട്ടികൾക്ക് ഫീസൊന്നുമില്ല. പോര്‍ക്കുളം പഞ്ചായത്താണ് ആദ്യമായി മാട്രിമോണിയൽ സംവിധാനം ആരംഭിക്കുന്നത്. മടിക്കൈയിൽ ഇതിനായി സംവിധാനം ഒരുക്കിയെങ്കിലും രജിസ്ട്രേഷൻ തൃശൂർ കേന്ദ്രീകരിച്ചാണ് നടത്തുന്നത്. പുരുഷന്മാരില്‍നിന്ന് ഈടാക്കുന്ന രജിസ്‌ട്രേഷന്‍ ഫീസും മറ്റു ബ്രോക്കര്‍ ഫീസിെൻറയും 10 ശതമാനമാണ് ചുമതലയുള്ളവരുടെ വരുമാനം. കേരളത്തിലെ മുഴുവൻ ജില്ലകളിലേക്കും പദ്ധതി വ്യാപിപ്പിക്കാൻ തീരുമാനിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.