ഗവ. കോണ്‍ട്രാ​ക്​ടേഴ്​സ് ഫെഡറേഷന്‍ ടെൻഡറുകൾ ബഹിഷ്‌കരിക്കും

കാഞ്ഞങ്ങാട്: പുതുക്കിയ ജി.എസ്.ടിക്കനുസരിച്ച് എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കുമെന്ന് സര്‍ക്കാര്‍ ഉത്തരവിറക്കിയിട്ടും അത് നടപ്പാക്കാത്തതില്‍ പ്രതിഷേധിച്ച് ടെൻഡറുകള്‍ ബഹിഷ്‌കരിച്ച് സമരം നടത്തുമെന്ന് ഗവ. കോണ്‍ട്രാക്ട് ഫെഡറേഷൻ ഭാരവാഹികള്‍ വാർത്താസമ്മേളനത്തില്‍ അറിയിച്ചു. 2017 ജൂലൈ ഒന്നിന് രാജ്യത്ത് ജി.എസ്.ടി നിലവില്‍വരുകയും കരാര്‍പ്രവൃത്തിക്ക് നേരേത്തയുണ്ടായിരുന്ന നാലുശതമാനം വാറ്റിന് പകരം 12 ശതമാനം ജി.എസ്.ടിയടക്കണമെന്ന് ഉത്തരവുണ്ടാകുകയുംചെയ്തു. ഇതിനെ തുടര്‍ന്ന് കരാറുകാര്‍ പ്രവൃത്തി ഏെറ്റടുക്കാന്‍ വിമുഖത കാട്ടിയപ്പോൾ പുതിയ എസ്റ്റിമേറ്റില്‍ ജി.എസ്.ടി ഉള്‍പ്പെടുത്തി കരാര്‍തുക വർധിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പുനല്‍കി. ഇതുസംബന്ധിച്ച് ഉത്തരവ് പുറപ്പെടുവിക്കുകയുംചെയ്തു. എന്നാല്‍, ഇൗ ഉത്തരവ് നടപ്പായില്ല. ജി.എസ്.ടി കരാറുകാര്‍തന്നെ അടക്കേണ്ട ഗതികേടിലാണ്. ജി.എസ്.ടി ഉള്‍പ്പെടുത്തി എസ്റ്റിമേറ്റ് തുക വര്‍ധിപ്പിക്കണമെന്നാവശ്യപ്പെട്ട് കരാർമേഖലയിലെ മറ്റു സംഘടനകളുമായി കൂടിയാലോചിച്ച് ടെൻഡര്‍ ബഹിഷ്‌കരണമടക്കമുള്ള സമരം നടത്തുമെന്ന് ഭാരവാഹികള്‍ പറഞ്ഞു. ജി.എസ്.ടി കോമ്പിനേഷന്‍ നല്‍കുക, മുദ്രപത്ര വിലവര്‍ധന പിന്‍വലിക്കുക, ക്വാറി ഉല്‍പന്നങ്ങളുടെ ലഭ്യത ഉറപ്പുവരുത്തുകയും വില നിയന്ത്രിക്കുകയും ചെയ്യുക തുടങ്ങിയ ആവശ്യങ്ങളും ഉന്നയിക്കും. വാർത്താസമ്മേളനത്തില്‍ ഫെഡറേഷന്‍ സംസ്ഥാന സെക്രേട്ടറിയറ്റ് അംഗം സി. അബ്ദുല്‍ കരീം, ജില്ല പ്രസിഡൻറ് എന്‍.വി. കുഞ്ഞപ്പന്‍, ബി. ഷാഫി ഹാജി, പ്രഭാകരൻ, പി.എം. അബ്ദുല്‍ ഖാദര്‍, മധു പൊന്നന്‍ എന്നിവര്‍ സംബന്ധിച്ചു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.