ഇരിട്ടി പാലത്തില്‍ ക​െണ്ടയ്‌നര്‍ ലോറി കുടുങ്ങി ഗതാഗത സ്തംഭനം

ഇരിട്ടി: . ഗതാഗതം സ്തംഭിച്ചത് ഒരുമണിക്കൂറിലധികം. ആംബുലന്‍സ് ഉള്‍പ്പെടെയുള്ള വാഹനങ്ങള്‍ കുടുങ്ങി. ബുധനാഴ്ച വൈകീട്ട് 4.30യോടെയാണ് സംഭവം. കണ്ണൂര്‍ ഭാഗത്ത് നിന്നും എത്തിയ ലോറി കൂട്ടുപുഴ ഭാഗത്തേക്ക് പോകുന്നതിനിടെ ഇരിട്ടി പാലത്തില്‍ കയറിയപ്പോഴാണ് ലോറിയുടെ മുകള്‍വശം പാലത്തി​െൻറ മുകള്‍ ഭാഗത്തെ ഇരുമ്പ് ദണ്ഡില്‍ കുടുങ്ങിയത്. ഇതോടെ റോഡി​െൻറ ഇരുഭാഗങ്ങളിലേക്കും ഗതാഗതം നിലച്ചു. ആര്‍മി ഡ്യൂട്ടിയുടെ ഭാഗമായി കടന്നുപോയ ലോറിയാണ് പാലത്തില്‍ കുടുങ്ങിയത്. ഇരിട്ടി ഫയര്‍ഫോഴ്‌സി​െൻറയും പൊലീസി​െൻറയും നാട്ടുകാരുടെയും ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് ലോറി പാലത്തില്‍ നിന്നും പിറകോട്ടെടുത്ത് മാറ്റിയത്. സ്‌കൂളുകളും കോളജുകളും ഓഫിസുകളും വിടുന്ന സമയമായതിനാല്‍ തന്നെ നിരവധി പേര്‍ വഴിയില്‍ കുടുങ്ങി. ലോറി കുടുങ്ങിയതോടെ കൂട്ടുപുഴ കീഴ്പ്പള്ളി ഭാഗത്തേക്ക് പോകുന്ന വാഹനങ്ങളെ ജബ്ബാര്‍ക്കടവ് പാലം വഴി തിരിച്ചുവിട്ടു.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.