പാടിക്കുന്നിൽ ജനകീയ ജൈവവൈവിധ്യ പഠനം

കണ്ണൂർ: കൊളച്ചേരി പാടിതീർഥവും അനുബന്ധ പ്രദേശങ്ങളും ജൈവ പൈതൃക കേന്ദ്രമായി പ്രഖ്യാപിക്കണമെന്നാവശ്യപ്പെട്ട് സംരംക്ഷണ കർമസമിതി സമര്‍പ്പിച്ച നിവേദനത്തി​െൻറ അടിസ്ഥാനത്തില്‍ സംസ്ഥാന ജൈവ വൈവിധ്യ ബോര്‍ഡി​െൻറ നേതൃത്വത്തില്‍ കൊളച്ചേരി പാടിക്കുന്നില്‍ ജനകീയ ജൈവവൈവിധ്യ പഠനം നടത്തും. ജൂൈല 10ന് രാവിലെ ഒമ്പതുമുതല്‍ പഠന പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കും. ജില്ല ജൈവവൈവിധ്യ ബോര്‍ഡ് കോഒാഡിനേറ്റര്‍ വി.സി. ബാലകൃഷ്ണന്‍ പഠനത്തിനു നേതൃത്വം നല്‍കും. പ്രശസ്തരായ പരിസ്ഥിതി ശാസ്ത്രജ്ഞരും പങ്കുചേരും. പരിസ്ഥിതി പ്രവര്‍ത്തകര്‍, സ്‌കൂള്‍-കോളജ് വിദ്യാർഥികള്‍, ക്ലബുകള്‍ എന്നിവക്കും പൊതുജനങ്ങള്‍ക്കും പഠനപ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവാം. ഫോൺ: 9744933320,9846937454.
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.